തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് ഉള്‍പ്പെടെ കാഞ്ഞങ്ങാടിന്‍െറ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. പല വീടുകളും അപകടഭീഷണിയിലാണ്. പലയിടത്തും തെങ്ങുകള്‍ കടപുഴകി. സംരക്ഷണ ഭിത്തികള്‍ ഇളകി വീണതും കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മത്സ്യബന്ധന മേഖലയെയും ഇതു കാര്യമായി ബാധിച്ചു. സമീപത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ചിത്താരി കടപ്പുറത്തെ സരോജിനിയുടെ വീട് ഏതു നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. അശോകന്‍, ശാരദ, കുഞ്ഞിപ്പെണ്ണ് എന്നിവരുടെ പറമ്പിലെ തെങ്ങുകള്‍ കടലെടുത്തു. കടല്‍ക്ഷോഭം രൂക്ഷമായ ചിത്താരി കടപ്പുറം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. ദാമോദരനും വൈസ് പ്രസിഡന്‍റ് അനിതാ ഗംഗാധരന്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.വി. രാഘവന്‍, കെ.സതി, അംഗങ്ങളായ കെ. സുകുമാരന്‍, ടി. മാധവന്‍, കെ. മോഹനന്‍, പി. പത്മനാഭന്‍, കെ.എം. ഗോപാലന്‍, കെ. ബിന്ദു എന്നിവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.