കാസര്‍കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗത സ്തംഭനത്തിനും അനധികൃത പാര്‍ക്കിങ്ങിനും എതിരെ പൊലീസ് നടപടി. കാസര്‍കോട് നഗരത്തിന്‍െറ പതിവ് കാഴ്ചകളായ നടുറോഡിലെ പാര്‍ക്കിങ്ങിനെതിരെയാണ് ട്രാഫിക് പൊലിസിന്‍െറ ‘ചാപ്പകുത്തല്‍’. എം.ജി.റോഡ്, കെ.പി.ആര്‍ റാവുറോഡ്, പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ എല്ലാം പൊലീസ് നോട്ടിസ് പതിച്ചു. വാഹനങ്ങളുടെ ഉടമകള്‍ സമീപത്തുണ്ടെങ്കില്‍ തത്സമയം പിഴ ഈടാക്കി വിട്ടയച്ചു. ഏറ്റവും വലിയ നടപടി പുതിയ ബസ്സ്റ്റാന്‍ഡിലാണ്. വിശാലമായ സ്റ്റാന്‍ഡിന്‍െറ വലിയ ഭാഗത്ത് കാറുകളും ബൈക്കുകളും പാര്‍ക്ക് ചെയ്യുക പതിവായി. കഴിഞ്ഞ മൂന്നുദിവസമായി ഇവിടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെല്ലാം പൊലീസ് മഞ്ഞകാര്‍ഡ് പതിച്ചു. ഉടമസ്ഥര്‍ക്ക് പിന്നീട് സ്റ്റേഷനില്‍ കയറി പിഴയൊടുക്കി വാഹനങ്ങളുമായി മടങ്ങാം. ധിക്കരിക്കുന്നവര്‍ക്ക് കോടതി കയറേണ്ടിവരും. ബസ് സ്റ്റാന്‍ഡില്‍ വാഹനപാര്‍ക്കിങ് അനുവദനീയമല്ല. നഗരത്തില്‍ ഗതാഗത കുരുക്ക് വര്‍ധിക്കുകയാണ്. വന്‍ കെട്ടിടങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ല. കെട്ടിടങ്ങള്‍ക്ക് നഗരസഭ അനുമതി നല്‍കുമ്പോള്‍ പാര്‍ക്കിങ് പ്ളാനിലുണ്ടാകും. പിന്നീട് അത് മുറികളാക്കി മാറ്റുന്നു. വ്യാപാര സ്ഥാപാനങ്ങളിലത്തെുന്നവരുടെ വാഹനങ്ങള്‍ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതാണ് കാസര്‍കോട് നഗരത്തിലെ ഗതാഗത കുരുക്കിന്‍െറ ഒരു കാരണം. കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് വര്‍ധിക്കുകയാണെന്ന് പൊലിസ് പറഞ്ഞു. ഇതിനു പുറമെ ലൈസന്‍സില്ലാത്തവരും ആര്‍.സി ബുക്കില്ലാത്തവരും വാഹനങ്ങളുമായി നഗരത്തിലത്തെുന്നു. ഇത് പരിഹരിക്കാനാണ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നതെന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.