വില്ളേജ് ഓഫിസ് കൊടിമരത്തില്‍ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി

അജാനൂര്‍: വെള്ളിക്കോത്ത് അജാനൂര്‍ വില്ളേജ് ഓഫിസിന് മുന്നിലെ കൊടിമരത്തില്‍ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടിയും പോസ്റ്ററും നാട്ടി. മുഖ്യമന്ത്രി രാജിവെക്കുക എന്നാണ് പോസ്റ്ററിലുള്ളത്. ശനിയാഴ്ച രാവിലെയാണ് സംഭവം കണ്ടത്. വില്ളേജ് അധികൃതര്‍ പൊലീസിനും തഹസില്‍ദാര്‍ക്കും വിവരം നല്‍കി. കൊടി നീക്കാന്‍ അധികൃതര്‍ ബന്ധപ്പെട്ട പ്രദേശിക നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും നീക്കാത്ത സാഹചര്യത്തില്‍ വില്ളേജ് അധികൃതര്‍തന്നെ നീക്കം ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.