ജമാഅത്ത് ഭാരവാഹികള്‍ സന്ദര്‍ശിച്ചു; വരച്ചുവെക്കല്‍ ഇന്ന്

തൃക്കരിപ്പൂര്‍: പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂര്‍ മുച്ചിലോട്ട്, മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ സുഹൃദ് സന്ദര്‍ശനം. കളിയാട്ടത്തിന്‍െറ ഒരുക്കങ്ങള്‍ ഭാരവാഹികള്‍ക്കൊപ്പം നോക്കിക്കണ്ടാണ് സംഘം മടങ്ങിയത്. കളിയാട്ടത്തിന്‍െറ ഏറ്റവും പ്രധാനമായ വരച്ചുവെക്കല്‍ ചടങ്ങ് ഇന്ന് നടക്കുന്നതിന് തൊട്ടു മുമ്പായാണ് ക്ഷേത്രത്തിന്‍െറ സമീപ പ്രദേശങ്ങളിലെ മുസ്ലിം ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ ക്ഷേത്ര പരിസരത്തത്തെിയത്. കളിയാട്ട നാളില്‍ കെട്ടിയാടുന്ന മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയെ നിശ്ചയിക്കുന്ന ചടങ്ങാണ് വരച്ചുവെക്കല്‍. 12ഓളം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളടങ്ങിയ സംഘത്തിന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ സഹകരണവും സംഘം വാഗ്ദാനം ചെയ്തു. വള്‍വക്കാട്, ഉടുമ്പുന്തല, തങ്കയം, ബീരിച്ചേരി, കാരോളം, ഉദിനൂര്‍, കക്കുന്നം തുടങ്ങിയ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളാണ് ഉണ്ടായിരുന്നത്. യോഗത്തില്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഗംഗാധരന്‍, വി.കെ. രവീന്ദ്രന്‍, ഇ. രാഘവന്‍, വി.ടി. ഷാഹുല്‍ ഹമീദ്, എം. യൂസഫ് ഹാജി, അഷ്റഫ് മുന്‍ഷി, മൂസാന്‍കുട്ടി, അമീര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ടി. കൃഷ്ണന്‍ സ്വാഗതവും കെ.വി. വിജയന്‍ നന്ദിയും പറഞ്ഞു. വൈകീട്ട് നാലുമണിക്ക് വനിതാ സമ്മേളനം നടന്നു. രാത്രി ഗാനസന്ധ്യ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.