നേരിട്ട് മത്സ്യവില്‍പന; തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ചെറുവത്തൂര്‍: മടക്കര തുറമുഖത്ത് മത്സ്യവില്‍പന ആരംഭിച്ചത് പരമ്പരാഗത തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. തുറമുഖത്ത് ബോട്ടുകള്‍ എത്തുമ്പോള്‍ നടക്കുന്ന ലേലംവിളിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നതിനാല്‍ ആളുകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തുകയാണ്. സാധാരണ മത്സ്യവില്‍പന നടത്തി ഉപജീവനം തേടുന്നവരെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്. ലേലത്തിന് ആവശ്യക്കാര്‍ കൂടുമ്പോള്‍ മത്സ്യങ്ങളുടെ വിലയും കൂടുന്നുവെന്നതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്. ഉയര്‍ന്ന വിലക്ക് മത്സ്യം സ്വന്തമാക്കിയാല്‍ വിറ്റഴിക്കുമ്പോഴേക്കും തുക പിന്നെയും കൂടും. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ചെറിയ നിരക്കില്‍ മത്സ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു. സാധാരണ ബോട്ടുകളില്‍നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം മത്സ്യം ലേലം ചെയ്യുന്ന പതിവായിരുന്നു. എന്നാല്‍, ആര്‍ക്കും മൂന്ന് രൂപ അടച്ച് തുറമുഖത്തേക്ക് പ്രവേശിക്കുകയും ലേലത്തില്‍ പങ്കെടുക്കുകയും ചെയ്യാം. തൊഴിലാളികള്‍ക്ക് മത്സ്യം കൂടുതല്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.