ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും

കാസര്‍കോട്: ജില്ലാആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ധ നെല്‍സമ്മ മാത്യുവിന്‍െറ വീട്ടില്‍ അതിക്രമം നടത്തുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും. നീലേശ്വരത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) തുടങ്ങിയ സംഘടനകളുടെ സംയുക്ത ജില്ലാതല യോഗത്തിലാണ് തീരുമാനം. ജനുവരി 18നാണ് നെല്‍സമ്മ മാത്യുവിന്‍െറ വീട്ടില്‍ അക്രമം നടന്നത്. നെല്‍സമ്മയുടെ പരാതിയില്‍ ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തെങ്കിലും10 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഡോക്ടര്‍മാരുടെ സംഘടനകള്‍ ജില്ലാപൊലീസ് മേധാവിക്കും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. പണിമുടക്കിന്‍െറ ഭാഗമായി ഫെബ്രുവരി ഒന്നിന് ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധദിനം ആചരിക്കും. പൊലീസ് നടപടിയെടുത്തില്ളെങ്കില്‍ അനിശ്ചിതകാലസമരം നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.