ഇരിയയില്‍ കാഷ് കൗണ്ടറില്ലാത്ത ആശുപത്രി വരുന്നു

കാഞ്ഞങ്ങാട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഇരിയയില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് പൂര്‍ണ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കാഷ് കൗണ്ടറില്ലാത്ത ആശുപത്രി സമുച്ചയം സ്ഥാപിക്കുന്നു. ഫെബ്രുവരി 29ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ഏക്കര്‍ ഭൂമിയും കേന്ദ്ര സര്‍ക്കാര്‍ 50 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. 100 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയുടെ ഒ.പി വിഭാഗത്തില്‍ കാര്‍ഡിയോളജി, സൗജന്യ ഡയാലിസിസ് കേന്ദ്രം, ഒഫ്താല്‍മോളജി എന്നിവ ഉണ്ടായിരിക്കും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200ഓളം ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭിക്കും. സി.ടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ആശുപത്രി നിര്‍മാണത്തിന്‍െറ ആദ്യഘട്ടം ഉദ്ഘാടനം ഏപ്രില്‍ 24ന് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT