ജനറല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍: മനുഷ്യാവകാശ കമീഷന്‍ ഇടപെടണം

കാസര്‍കോട്: ജനറല്‍ ആശുപത്രി പ്രശ്നങ്ങളില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്ന് ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി കമീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേടായ എക്സ്റേ മെഷീന് പകരം പുതിയത് എത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി ആശുപത്രി അധികൃതര്‍ എടുത്തിട്ടില്ല. ഒരുദിവസം നൂറോളം എക്സ്റേയാണ് പുറത്ത് ആശുപത്രിയില്‍ എടുക്കുന്നത്. നവംബര്‍ 20ന് ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടന്നില്ല. രണ്ടുവര്‍ഷമായി ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് വര്‍ക്ഷോപ്പിലാണ്. ഡിസ്ചാര്‍ജ് ചെയ്ത രോഗിയുടെ ഞരമ്പില്‍നിന്ന് ചോര വാര്‍ന്ന് അബോധാവസ്ഥയിലാവുകയും നിര്‍ധനയായ യുവതി പ്രസവ ശസ്ത്രക്രിയക്ക് വിധേയമായപ്പോള്‍ കൈക്കൂലി കിട്ടാത്തതിന്‍െറ പേരില്‍ നിലവാരം കുറഞ്ഞ നൂല്‍ ഉപയോഗിച്ച് തുന്നിക്കെട്ടിയ സംഭവവും മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.