ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കോച്ചുകളുടെ സ്ഥാനം തിരിച്ചറിയാനാകാതെ യാത്രക്കാര്‍ അനുഭവിച്ചുവന്ന ദുരിതത്തിന് പരിഹാരം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സി.ഐ.ടി.യു വിഭാഗം ഓട്ടോതൊഴിലാളികളാണ് സ്റ്റേഷനില്‍ കോച്ച് പൊസിഷന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ആദര്‍ശ് സ്റ്റേഷനാണെങ്കിലും തീവണ്ടികള്‍ എത്തിയാല്‍ കോച്ചുകള്‍ എവിടെ വന്നുനില്‍ക്കുമെന്നറിയാന്‍ ഒരു സംവിധാനവും ഇവിടെയുണ്ടായിരുന്നില്ല. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്ര ചെയ്യുന്നവരാണ് ഏറെ വിഷമിച്ചിരുന്നത്. ടിക്കറ്റില്‍ രേഖപ്പെടുത്തിയ കോച്ച് എവിടെ വന്നുനില്‍ക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്തതിനാല്‍ തീവണ്ടി വന്നാല്‍ സ്റ്റേഷനില്‍ യാത്രക്കാരുടെ നെട്ടോട്ടമായിരുന്നു. ഈ ദുരിതം കണ്ടറിഞ്ഞ ഓട്ടോ തൊഴിലാളികള്‍ പുതുവത്സര സമ്മാനമായാണ് സ്റ്റേഷനിലേക്ക് ബോര്‍ഡ് കൈമാറിയത്.സ്റ്റേഷന്‍ സൂപ്രണ്ട് മാധവന്‍ നമ്പൂതിരി ഏറ്റുവാങ്ങി. ചടങ്ങില്‍ രവികുമാര്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍, രവി കണ്ണംകുളം, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ്, കരിവെള്ളൂര്‍ പെരളം എന്നീ പഞ്ചായത്തുകളില്‍നിന്നുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഇവിടെയത്തെുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് പുതിയ സംവിധാനം ഏറെ ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.