കാഞ്ഞങ്ങാട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് അനുമതി

കാഞ്ഞങ്ങാട്: കായിക പ്രേമികള്‍ക്ക് പ്രത്യാശയുമായി നഗരത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആറുകോടി രൂപ അനുവദിച്ചു. കാസര്‍കോടിന്‍െറ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്‍െറ ഭാഗമായി പ്രഭാകരന്‍ കമീഷന്‍െറ ശിപാര്‍ശയിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പണിയാന്‍ തുക അനുവദിച്ചത്. സ്റ്റേഡിയം പണിയാന്‍ ഒരേക്കറും 60 സെന്‍റ് ഭൂമിയും കണ്ടെത്തേണ്ടതുണ്ട്. അതേസമയം, കാഞ്ഞങ്ങാട്ട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഒന്നര ഏക്കര്‍ ഭൂമിയുണ്ട്. ഇതിനായി ഈ ഭൂമി ഉപയോഗപ്പെടുത്താനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ഭൂമി കണ്ടത്തെുമെന്ന് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അറിയിച്ചു. വോളിബാള്‍, കബഡി, ഷട്ടില്‍ തുടങ്ങി ഒട്ടേറെ കായിക മത്സരത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷാത്കരിച്ചാല്‍ വളരെ പ്രയോജന പ്രദമാകും. പദ്ധതിയിലൂടെ കായിക രംഗത്ത് പ്രത്യേകിച്ച്, ജില്ലയില്‍ പുത്തനുണര്‍വുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.