ചെറുവത്തൂര്‍: മയ്യിച്ച പുഴക്ക് കുറുകെ പാലത്തേര, മയ്യിച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ച് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന ആവശ്യം ഇനിയും നടപ്പിലായില്ല. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന താല്‍ക്കാലിക പാലത്തിലൂടെ ജീവന്‍ പണയംവെച്ചാണ് നിലവില്‍ ജനങ്ങളുടെ യാത്ര. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുലക്ഷം ചെലവഴിച്ച് പഞ്ചായത്ത് ഇവിടെ ഒരു കോണ്‍ക്രീറ്റ് പാലം പണിതതാണ്. പ്രവൃത്തി കഴിഞ്ഞ് ആഴ്ചകള്‍ കഴിയുന്നതിന് മുമ്പേ പാലം പുഴയെടുത്തു. അങ്ങനെ ഒരുഭാഗം ചരിഞ്ഞുനിന്ന പാലത്തിന് നാട്ടുകാര്‍ മൊടോന്‍പാലമെന്ന് പേര് കൊടുത്തു. തെങ്ങും കവുങ്ങും മുളയുംകൊണ്ട് കെട്ടിയുണ്ടാക്കിയ പാലത്തിലൂടെയാണ് ജനങ്ങള്‍ ഇപ്പോള്‍ മറുകരയത്തെുന്നത്. മഴ കനത്താല്‍ വെള്ളം പാലത്തിനു മുകളിലത്തെും. ഇരുഭാഗത്തും കയര്‍കെട്ടി അതില്‍ പിടിച്ചാണ് പിന്നീടുള്ള യാത്ര. ശ്രദ്ധയൊന്നു പാളിയാല്‍ പുഴയിലത്തെുമെന്നതാണ് സ്ഥിതി. ഇവിടെ പുതിയ പാലം പണിയാന്‍ ജില്ലാ പഞ്ചായത്ത് വഴി തയാറാക്കിയ പദ്ധതിക്ക് നബാര്‍ഡ് 3.57 കോടി രൂപ വകയിരുത്തിയതാണ്. റെയ്ഡ്കോയാണ് രൂപരേഖ തയാറാക്കിയത്. പിന്നീട് പദ്ധതിയില്‍ മാറ്റം വരുത്തി. എസ്റ്റിമേറ്റ് പുതുക്കണമെന്ന നില വന്നപ്പോള്‍ തുടര്‍പ്രവര്‍ത്തനം നടന്നില്ല. ചെറുവത്തൂരില്‍നിന്നും കാരി, കുറ്റിവയല്‍, മയ്യിച്ച എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനും, ഈ പ്രദേശത്തുള്ളവര്‍ക്ക് ചെറുവത്തൂര്‍ ടൗണുമായി ബന്ധപ്പെടാനുമുള്ള എളുപ്പ മാര്‍ഗമാണിത്. മോടോന്‍ പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കാത്തത് പ്രദേശത്ത് തെരഞ്ഞെടുപ്പ് എത്തുംമുമ്പേ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.