മാവിലാകടപ്പുറം തീരത്ത് ഭൂമി കൈയേറ്റം

തൃക്കരിപ്പൂര്‍: വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം പുലിമുട്ട് മേഖലയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറ്റം. 35 ഏക്കറോളം ഭൂമിയാണ് ബിനാമികള്‍ തട്ടിയെടുക്കുന്നത്. കൈയേറിയ പ്രദേശങ്ങളില്‍ വേലി നിര്‍മിച്ചും തൈകള്‍ വെച്ച് പിടിപ്പിച്ചുമാണ് സ്വന്തമാക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍നിന്ന് അഞ്ച് വര്‍ഷം പ്രായമായ തൈങ്ങില്‍ തൈകള്‍ കൊണ്ടുവന്ന് വെച്ചുപിടിപ്പിച്ചാണ് ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നത്. മടക്കര ഫിഷിങ് ഹാര്‍ബറിലേക്കുള്ള പാതയില്‍ മാവിലാകടപ്പുറം തൈക്കടപ്പുറം അഴിമുഖ പ്രദേശത്ത് മൂന്ന് വര്‍ഷം മുമ്പാണ് കരിങ്കല്‍ പാകി പുലിമുട്ട് നിര്‍മാണം ആരംഭിച്ചത്. അഴിമുഖത്ത് മണല്‍ തിട്ടയില്‍ തട്ടി ബോട്ടുകള്‍ അപകടത്തിലാവുന്നത് പതിവായതോടെയാണ് പരിഹാരമായി പുലിമുട്ട് നിര്‍മിച്ചത്. നിര്‍മാണത്തിനായി കടലില്‍നിന്ന് പമ്പ് ചെയ്ത് കരയില്‍ നിക്ഷേപിച്ച മണല്‍ പ്രദേശമാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കൈയടക്കി കെട്ടിടം നിര്‍മിക്കുന്നത്. പുലിമുട്ട് വന്നതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിനേന മാവിലാകടപ്പുറത്തത്തെുന്നത്. സ്ഥലം കൈയേറിയ മേഖലയില്‍ വേലി നിര്‍മിച്ചതോടെ സഞ്ചാരികള്‍ക്ക് പുലിമുട്ടിലത്തൊന്‍ പ്രയാസപ്പെടുകയാണ്. ലഹരി വില്‍പന സംഘം ഇവിടെ തമ്പടിക്കുന്നതായും പരാതിയുണ്ട്. സഞ്ചാരികളെ ഭയപ്പെടുത്തലും അസഭ്യം പറയലും പതിവാണ്. പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. കൈയേറ്റക്കാരെ സഹായിക്കാന്‍ സദാചാര പൊലിസിങ്ങും അരങ്ങേറുന്നു. വേലി കെട്ടി വഴി തടഞ്ഞ് സഞ്ചാരികളുടെ പോക്കുവരവ് തടസ്സപ്പെടുത്താന്‍ പണം മുടക്കി സംഘങ്ങളെ തന്നെ നിയോഗിച്ചിരിക്കുകയാണ്. ജില്ലാ ഭരണ കൂടത്തിനും പൊലീസിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ളെന്നാണ് ആക്ഷേപം. മണലിട്ട പ്രദേശങ്ങളെല്ലാം സര്‍ക്കാര്‍ ഭൂമിയാണന്ന് കാണിച്ച് റവന്യൂ വകുപ്പിന്‍െറ ബോര്‍ഡുകള്‍ ആദ്യകാലത്ത് സ്ഥാപിച്ചിരുന്നെങ്കിലും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.