റിപ്പബ്ളിക് ദിന പരേഡില്‍ കാസര്‍കോട് ഗവ. കോളജില്‍നിന്ന് മൂന്നുപേര്‍

വിദ്യാനഗര്‍: ജനുവരി ഒന്നുമുതല്‍ 30 വരെ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക് ദിന പരേഡില്‍ കാസര്‍കോട് ഗവ. കോളജിലെ എന്‍.സി.സി കാഡറ്റുകളായ എം.ബി. ശിവരാജ്, സി.വി. ലിജേഷ്, ബിജിന വിജയന്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി 26ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ളിക് ദിന പരേഡിലും 28ന് നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയിലും ഇവര്‍ പങ്കെടുക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, കര, നാവിക, വ്യോമസേനാ മേധാവികളുമായി സംവദിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. എം.ബി. ശിവരാജ്, ബിജിന വിജയന്‍ എന്നിവര്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത്് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായി നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് സെലക്ഷന്‍ ലിസ്റ്റിലുമുണ്ട്. കാഞ്ഞിരടുക്കം ആരംപള്ളത്തില്‍ വിജയന്‍ നായരുടെയും രുഗ്മിണിയുടെയും മകളായ ബിജിന വിജയന്‍ രണ്ടാംവര്‍ഷ ബോട്ടണി ബിരുദ വിദ്യാര്‍ഥിനിയാണ്. മീപ്പുഗിരി ലതാ കോമ്പൗണ്ടിലെ പരേതനായ ബാബു-പ്രേമലത ദമ്പതികളുടെ മകനായ ശിവരാജും ഓണക്കുന്ന് ചാലിയില്‍ വളപ്പില്‍ മോഹനന്‍-ശാന്തകുമാരി ദമ്പതികളുടെ മകന്‍ ലജേഷും രണ്ടാംവര്‍ഷ ഫിസിക്സ് വിദ്യാര്‍ഥികളാണ്. കാഡറ്റുകളെ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശിവരാമകൃഷ്ണന്‍, എന്‍.സി.സി ഓഫിസര്‍ ലെഫ്. പ്രകാശ്കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.