പെരിയ പോളിയില്‍ സിവില്‍ ഡിപ്ളോമ കോഴ്സ് പരിഗണിക്കും –മുഖ്യമന്ത്രി

കാസര്‍കോട്: പെരിയ ഗവ. പോളിടെക്നിക് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമ കോഴ്സ് അനുവദിക്കുന്നതിന് പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പോളിടെക്നിക്കില്‍ അഞ്ചുദിവസമായി നടന്ന അഖിലേന്ത്യാ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ടെക്നോത്സവിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്ന പെരിയ പോളിടെക്നിക് കോളജില്‍ സിവില്‍ ഡിപ്ളോമ കോഴ്സ് ആരംഭിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ആവശ്യപ്പെട്ടിരുന്നു. കൂടാതെ പി.ടി.എ അംഗങ്ങള്‍ നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹയര്‍ എജുക്കേഷനുമായും വിദ്യാഭ്യാസ മന്ത്രിയുമായും ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. കോളജില്‍ പുതുതായി പണിത കല്‍പന ചൗള മെമ്മോറിയല്‍ ലൈബ്രറി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഗൗരി, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാരദ എസ്. നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.പി. സതീഷ് ചന്ദ്രന്‍, ബാലകൃഷ്ണന്‍ പെരിയ, പി. ഗംഗാധരന്‍ നായര്‍, സി. രാജന്‍ പെരിയ, ടി. രാമകൃഷ്ണന്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് കെ.എന്‍. ബാബുരാജ്, കുമാരന്‍ മാസ്റ്റര്‍, പ്രമോദ് പെരിയ, സുര്‍ജിത്ത്, എസ്. ആരിഫ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. ടെക്നിക്കല്‍ എജുക്കേഷന്‍ ജോ. ഡയറക്ടര്‍ ഡോ. ശശികുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ എം. ചന്ദ്രകുമാര്‍ നന്ദിയും പ റഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.