സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ജില്ലയില്‍ സൗകര്യമൊരുക്കും –മന്ത്രി

കാസര്‍കോട്: വിദേശയാത്ര നടത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാന്‍ ജില്ലയില്‍ ആരംഭിച്ച നോര്‍ക്ക-റൂട്ട്സ് ഓഫിസില്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.സി ജോസഫ്. നോര്‍ക്ക-റൂട്ട്സ് ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ രണ്ടാഴ്ചയിലൊരിക്കലാണ് അറ്റസ്റ്റേഷന്‍ സൗകര്യം ഉണ്ടാവുക. പിന്നീട് ആഴ്ചയില്‍ ഒരു തവണ എന്ന തോതില്‍ വര്‍ധിപ്പിക്കും. ബാങ്കുകള്‍ വഴി മാത്രം പ്രവാസികളിലൂടെ വര്‍ഷം ഒന്നര ലക്ഷം കോടി രൂപയാണ് നിക്ഷേപമായി സംസ്ഥാനത്തേക്കൊഴുകുന്നത്. അതുകൊണ്ട് സര്‍ക്കാറിന് പ്രവാസികളുടെ ക്ഷേമം പരിപാലിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ളെന്ന് മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എ ല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്‍റടി, നോര്‍ക്ക വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍ ഐസക് തോമസ് എന്നിവര്‍ സംസാരിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സി. ഓഫിസര്‍ ആര്‍.എസ്. കണ്ണന്‍ സ്വാഗതവും ജന. മാനേജര്‍ ബി. ശിവപ്രസാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.