മഞ്ചേശ്വരം: അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനത തുടരുമ്പോഴും ഉപ്പള ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പരിമിതികളില്‍ ഓടിത്തളരുന്നു. കഴിഞ്ഞ ദിവസം ഉപ്പള ഫയര്‍ ഫോഴ്സ് ഓഫിസിന് പരിധിയില്‍ മാത്രം നടന്നത് പത്ത് തീപിടിത്തം. കുമ്പള പെര്‍വാഡ് പാതയോരം, കടമ്പാറിലെ 15 ഏക്കര്‍ റബര്‍തോട്ടം, ഗോവിന്ദപൈ കോളജിന് സമീപത്തെ മരമില്ലിന് മുന്‍വശം മരപ്പൊടികള്‍ കൂട്ടിയിട്ട ഭാഗം, മഞ്ചേശ്വരം യു.പി സ്കൂളിന് സമീപത്തെ മൂന്ന് ഏക്കറോളം വരുന്ന പറമ്പ്, ബായാര്‍ ലാല്‍ബാഗിലെ ഒരു ഏക്കര്‍ പറമ്പ്, ബന്തിയോട് അടുക്കയില്‍ രണ്ട് ഏക്കറോളം വരുന്ന കൃഷിയിടം, ഇതിന് സമീപത്തെ ഖാലിദ്, ഫാത്തിമ, ഉസ്മാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള തെങ്ങിന്‍ പറമ്പ് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഒരേസമയത്ത് വിവിധ ഭാഗങ്ങളില്‍ തീപിടിത്തമുണ്ടായതിനാല്‍ പലയിടത്തേക്കും അഗ്നിശമന സേനാ വിഭാഗത്തിന് എത്താനായില്ല. ഉപ്പള ഫയര്‍ സ്റ്റേഷനില്‍ രണ്ട് വണ്ടികളാണ് നിലവിലുള്ളത്. മഞ്ചേശ്വരം മുതല്‍ മൊഗ്രാല്‍ വരെയുള്ള ഭാഗങ്ങളില്‍ ഈ വണ്ടികളിലാണ് തീയണക്കാനായി എത്തേണ്ടത്. എന്നാല്‍, ഒരേസമയത്ത് ഒന്നിലേറെ സ്ഥലങ്ങളില്‍ തീപിടിത്തമുണ്ടാകുന്ന വേളകളില്‍ ഫയര്‍ഫോഴ്സ് സംഘത്തിന് എത്താനാവുന്നില്ല. ബന്തിയോട് അടുക്കയിലും ലാല്‍ബാഗിലും ഉണ്ടായ തീ നാട്ടുകാരാണ് അണച്ചത്. മഞ്ചേശ്വരത്ത് പാറപ്പരപ്പിലെ പുല്ലിലുണ്ടായ തീപിടിത്തം അണക്കാന്‍ ഫയര്‍ഫോഴ്സിന് അഞ്ചുമണിക്കൂര്‍ നേരം വേണ്ടിവന്നു. വൈകീട്ട് മൂന്നുമണിയോടെയാണ് മഞ്ചേശ്വരത്ത് തീപിടിത്തമുണ്ടായത്. തീയണക്കാന്‍ ഫയര്‍ഫോഴ്സിന് രാത്രി എട്ടുമണി വരെ സമയം വേണ്ടിവന്നു. ഇതിനിടയില്‍ മറ്റിടങ്ങളില്‍ ഓടി തീയണച്ച സംഘം തളര്‍ന്നിരുന്നു. ഉപ്പള ഫയര്‍ സ്റ്റേഷനില്‍ ആവശ്യത്തിന് ജീവനക്കാരെയും കൂടുതല്‍ വാഹനങ്ങളും അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.