കാസര്‍കോട്: ഏഴ ്ഭാഷകള്‍ സമന്വയിക്കുന്ന ചന്ദ്രഗിരിക്കരയില്‍ വരമൊഴിയുടെയും വര്‍ണങ്ങളുടെയും മാറ്റുരയോടെ ഇന്ന് കൗമാര കലയുടെ വസന്തോത്സവത്തിന് അരങ്ങുണരും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട്ട് വിരുന്നത്തെുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തിലാണ് തുടക്കം കുറിക്കുക. മലയാളം, ഇംഗ്ളീഷ്, കന്നട, ഉര്‍ദു, അറബിക്, സംസ്കൃതം, ഹിന്ദി ഭാഷകളില്‍ കഥ, കവിത, ഉപന്യാസ രചന, പ്രശ്നോത്തരി, അക്ഷരശ്ളോകം തുടങ്ങിയ സാഹിത്യ മത്സരങ്ങളും പെന്‍സില്‍, വാട്ടര്‍കളര്‍, ഓയില്‍ കളര്‍ ചിത്രരചനാ മത്സരങ്ങളും കാര്‍ട്ടൂണ്‍, കൊളാഷ് മത്സരങ്ങളുമാണ് ഇന്ന് 14 വേദികളിലായി നടക്കുക. വൈകീട്ട് നാലിന് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി ബാന്‍ഡ് മേള മത്സരവും ഉണ്ടാകും. അഞ്ച് നാള്‍ നീളുന്ന കലോത്സവ വേദികള്‍ ചൊവ്വാഴ്ച രാവിലെ സ്റ്റേജിന മത്സരങ്ങളോടെ സജീവമാകും. വൈകീട്ട് നാലിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലായി സജ്ജീകരിച്ച എട്ട് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറുക. 298 ഇനങ്ങളിലായി അപ്പീല്‍ വഴി എത്തുന്നവര്‍ ഉള്‍പ്പെടെ 5000ത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ഊട്ടുപുരയില്‍ കലവറ നിറക്കല്‍ കഴിഞ്ഞ ദിവസം നടത്തി. ഊട്ടുപുര ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.