ബദിയടുക്കയില്‍ മദ്യശാല പരിസരത്ത് ഏറ്റുമുട്ടല്‍ പതിവാകുന്നു

ബദിയടുക്ക: ടൗണിന്‍െറ ഹൃദയ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഒൗട്ട്ലെറ്റ് പരിസരത്ത് മദ്യപാനികളുടെ സംഘട്ടനവും വാക്തര്‍ക്കവും തുടര്‍ക്കഥയാകുന്നു. ഇതുമൂലം ടൗണില്‍ എത്തിപ്പെടുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതമാവുകയാണ്. ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തെ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്. മദ്യം വാങ്ങി പരിസരത്തുനിന്നു തന്നെ കുടിച്ച് സംഘട്ടനവും വാക്തര്‍ക്കവും നടക്കുകയാണ്. ബിവറേജസിന്‍െറ സ്റ്റാഫുകളടക്കം മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. ഇത് പലപ്പോഴും സംഘട്ടനങ്ങള്‍ക്ക് കാരണമാകുന്നു. ടൗണിന്‍െറ ഹൃദയഭാഗത്തെ ബിവറേജസ് മാറ്റണമെന്ന് ഏറെ കാലമായി വ്യാപാരികളും ടൗണില്‍ എത്തിപ്പെടുന്നവരും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് 2015-16 വര്‍ഷത്തെ ലൈസന്‍സ് പഞ്ചായത്ത് നല്‍കിയിരുന്നില്ല. എന്നാല്‍, പഞ്ചായത്ത് സെക്രട്ടറി നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ബിവറേജസ് അധികൃതര്‍ ഹൈകോടതിയെ സമീപിച്ചാണ് നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നത്. മദ്യത്തിന്‍െറ ദുര്‍ഗന്ധവും മദ്യക്കുപ്പിയും പ്രദേശത്ത് വ്യാപകമാകുന്നു. പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെ പൊലീസ് പിടികൂടി പെറ്റിക്കേസ് ചാര്‍ത്തുന്നുണ്ടെങ്കിലും ദിനംപ്രതി മദ്യപാനികളുടെ ശല്യം ഇരട്ടിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.