കാസര്‍കോട്: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ പഴയ ബസ്സ്റ്റാന്‍ഡ് പരിസരം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ബസ്ബേയില്‍ ബസുകള്‍ നിര്‍ത്തിയിടാത്ത സ്ഥിതിയാണ്. സമയക്രമം പാലിക്കാതെ ഒരേ സമയത്ത് ഒന്നിലേറെ ബസുകള്‍ റോഡില്‍ തന്നെ നിര്‍ത്തിയിടുന്നതും പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാവുകയാണ്. തളങ്കര, മധൂര്‍, ആലംബാടി, ബദിയടുക്ക, മുള്ളേരിയ തുടങ്ങി ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുള്ള ബസുകള്‍ ഒരു നിന്ത്രണവുമില്ലാതെ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് ദുരിതം ഇരട്ടിപ്പിക്കുകയാണ്. വഴിയോര വാണിഭക്കാരും സ്വകാര്യ വാഹനങ്ങളും ഓട്ടോകളും കൂടി റോഡ് വശങ്ങളില്‍ നിര്‍ത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ പോലും കഴിയുന്നില്ല. എം.ജി റോഡില്‍ പാര്‍ക്കിങ്ങിന് സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ നടപ്പാതയിലും മറ്റുമാണ് നിര്‍ത്തിയിടുന്നത്. കോടതി പരിസരം മുതല്‍ ജനറല്‍ ആശുപത്രി വരെയാണ് ഏറ്റവും കൂടുതല്‍ കുരുക്കനുഭവപ്പെടുന്നത്. മുന്നൂറോളം വ്യാപാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. രാവിലെയും വൈകീട്ടുമാണ് രൂക്ഷമായ ഗതാഗത കുരുക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും പ്രവര്‍ത്തിക്കുന്നില്ല. പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടന്നാല്‍ മണിക്കൂറുകളോളം ഇവിടെ കുരുക്കനുഭവപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.