സ്പീഡ് ഇന്‍റര്‍സെപ്റ്റര്‍ ഒരുക്കി വിദ്യാര്‍ഥികള്‍

അജാനൂര്‍: വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സ്മാര്‍ട്ട് വെഹിക്കിള്‍ സ്പീഡ് ഇന്‍റര്‍സെപ്റ്റര്‍ ഒരുക്കി വിദ്യാര്‍ഥികളുടെ പ്രദര്‍ശനം വേറിട്ട കാഴ്ചയാവുന്നു. പെരിയ പോളിടെക്നിക് അവസാന വര്‍ഷ വിദ്യാര്‍ഥികളായ കെ.വി. സജിത്തിന്‍െറയും ജിജ്നയുടെയും നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളാണ് വെബ് കാമറകള്‍ക്ക് പകരം വാഹനാപകടങ്ങള്‍ ഒഴിവാക്കാനായി സ്മാര്‍ട്ട് വെഹിക്കിള്‍ സ്പീഡ് ഇന്‍റര്‍സെപ്റ്റര്‍ യന്ത്രമൊരുക്കിയിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങളുടെ അമിതവേഗത നിയന്ത്രണ സംവിധാനത്തിന്‍െറ പോരായ്മകള്‍ മറികടക്കാനാണ് ഈ യന്ത്രം നിര്‍മിച്ച് ശ്രദ്ധനേടിയത്. സ്മാര്‍ട്ട് വെഹിക്കിള്‍ സ്പീഡ് ഇന്‍റര്‍സെപ്റ്റര്‍ യന്ത്രം സ്ഥാപിച്ച വാഹനമാണെങ്കില്‍ വേഗത കൃത്യമായി ബന്ധപ്പെട്ട ആര്‍.ടി.ഒക്ക് മൊബൈല്‍ സംവിധാനത്തിലൂടെ തിരിച്ചറിയാനാകും. വാഹനമുടമ വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പറുകള്‍ ആര്‍.ടി.ഒവിന്‍െറ ഫോണില്‍ ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം. വാഹനം കളവു പോയാല്‍ ഡ്രൈവര്‍ക്ക് വാഹനമുള്ള സ്ഥലം തിരിച്ചറിയാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. അനുവദനീയമായ വേഗതയില്‍ കവിഞ്ഞ് വാഹനമോടിച്ചാല്‍ ബീപ് ശബ്ദത്തോടെ മുന്നറിയിപ്പ് നല്‍കും. വാഹനങ്ങളുടെ വിവരങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനം വഴി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. പിഴ അടക്കേണ്ട തീയതി, തുക എന്നിവ യന്ത്രം മുഖേന അറിയിക്കും. നിശ്ചിത തീയതിക്കകം പിഴയടച്ചില്ളെങ്കില്‍ ആര്‍.ടി.ഒക്ക് റിമോട്ട് സംവിധാനം വഴി വാഹനം ബ്ളോക് ചെയ്യാനാകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.