ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം സുഗമമാക്കാന്‍ ഡയറ്റിന്‍െറ ബ്ളോഗ്

കാസര്‍കോട്: ജില്ലയിലെ ഡയറ്റിന്‍െറ നേതൃത്വത്തില്‍ വികസിപ്പിച്ച ‘ടേംസ്’ ബ്ളോഗിന്‍െറ ഉദ്ഘാടനം ജനുവരി നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം ഐ.ടി സെമിനാറും നടക്കും. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലുള്ള മുഴുവന്‍ വിഷയങ്ങളുടെയും എല്ലാ യൂനിറ്റുകളും പഠിപ്പിക്കാന്‍ ആവശ്യമായ ഐ.ടി സാമഗ്രികള്‍ ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭ്യമാക്കുന്ന സംവിധാനമാണ് ടേംസ് (E Resource management system For Teachers). 31 അക്കാദമിക ഗ്രൂപ്പുകള്‍ ഒരുക്കുന്ന 126 ബ്ളോഗുകളുടെ സമാഹാരമാണിത്. ഇന്ത്യയില്‍ ആദ്യമായാണ് പൊതുവിദ്യാഭ്യാസത്തിന്‍െറ ഭാഗമായി മുഴുവന്‍ ക്ളാസുകളിലേക്കും ഐ.ടി സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി ലഭ്യമാക്കുന്നത്. മൂന്ന് ക്ളിക്കുകളിലൂടെ ഏത് ക്ളാസിലെയും ഏതു വിഷയത്തിലെയും ഐ.ടി ശേഖരത്തിലത്തൊനാവും. വിഡിയോ, ഓഡിയോ പവര്‍ പോയന്‍റ് പ്രസന്‍േറഷനുകള്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, അധികവിവരങ്ങള്‍, വര്‍ക്ക് ഷീറ്റുകള്‍, പാഠപുസ്തകത്തിന്‍െറയും അധ്യാപക സഹായിയുടെയും കോപ്പികള്‍, പഴയ ചോദ്യപേപ്പറുകള്‍, റിവിഷന് ഉപയോഗിക്കാവുന്ന സാമഗ്രികള്‍, ടീച്ചിങ് മാന്വലുകള്‍, പാഠ്യപദ്ധതി രേഖകള്‍, വിവിധ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ എന്നിവ 760ഓളം പേജുകളിലായി ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടറുകള്‍, എല്‍.സി.ഡി പ്രോജക്ടര്‍ എന്നിവയുണ്ടെങ്കിലും ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം എന്ന സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമായിട്ടില്ളെന്ന് ഡയറ്റ് അധികൃതര്‍ പറഞ്ഞു. ഭൂരിപക്ഷം അധ്യാപകര്‍ക്കും സാങ്കേതിക പരിചയം ഇല്ലാത്തതാണ് ഇതിന് കാരണം. ഈ ന്യൂനത പരിഹരിക്കാനാണ് ഡയറ്റ് ബ്ളോഗ് വികസിപ്പിച്ചത്. സൗജന്യമായി ലഭിക്കുന്ന ബ്ളോഗ് സംവിധാനം പൊതുവിദ്യാലയങ്ങളിലെ സിലബസ് അനുസരിച്ചാണ് തയാറാക്കിയത്. സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ വിവിധ സ്കൂളുകള്‍ക്ക് സുഗമമായും സൗജന്യമായും ബ്ളോഗില്‍ പ്രവേശിക്കാനാവും. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ഡി.ഡി.ഇ വി.വി. രാമചന്ദ്രന്‍, കെ. ശ്രീനിവാസ്, ഐ.ടി സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ എം.പി. രാജേഷ്, ജില്ലാ സീനിയര്‍ ലെക്ചറര്‍ രാമചന്ദ്രന്‍ നായര്‍, വിനോദ് കുമാര്‍, രഘുരാമഭട്ട് എന്നിവര്‍ പങ്കെടുത്തു. ബ്ളോഗിന്‍െറ വിലാസം : www.termsofdiet.blogspot.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.