ബോയ്സ് ടൗണില്‍ ശ്രീചിത്തിര മെഡിക്കല്‍ സെന്‍റര്‍ വരുന്നു

കേളകം: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററിന്‍െറ ഉപകേന്ദ്രം ആരംഭിക്കുന്നതിനായുള്ള നടപടി പുരോഗമിക്കുന്നു. ഇതിനായി രണ്ടുകോടി രൂപ ആരോഗ്യ വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയതായി സൂചനയുണ്ട്. കണ്ണൂര്‍-വയനാട് അതിര്‍ത്തിയായ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ബോയ്സ് ടൗണിലാണ് സെന്‍റര്‍ സ്ഥാപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തറക്കല്ലിടാനാണ് ലക്ഷ്യമിടുന്നത്. 2009ലാണ് മെഡിക്കല്‍ സെന്‍റര്‍ വയനാട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 200 ഏക്കര്‍ സ്ഥലം വേണമെന്നാണ് സെന്‍റര്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്രയും സ്ഥലം ഒന്നിച്ച് കണ്ടത്തൊന്‍ കഴിയാതായതോടെയാണ് 50 ഏക്കര്‍ സ്ഥലം മതിയെന്ന തീരുമാനത്തില്‍ എത്തിയത്. തുടക്കത്തില്‍ ഗവേഷണ കേന്ദ്രവും ചികിത്സാ കേന്ദ്രവും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ ജില്ലക്കുപുറമെ, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും പ്രയോജനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.