കര്‍ണാടകയില്‍ നാളികേര ഉല്‍പാദനം കുറയുന്നുവെന്ന് പഠനം

മംഗളൂരു: കര്‍ണാടകയില്‍ 21.92 ശതമാനം നാളികേര ഉല്‍പാദനം കുറവാണെന്ന് നാളികേര വികസന ബോര്‍ഡിന്‍െറ പഠനം. രാജ്യത്ത് ഉല്‍പാദനം 4.92 ശതമാനം കുറയുമെന്നാണ് നാളികേരോല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലകളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നതെന്ന് പബ്ളിസിറ്റി ഓഫിസര്‍ മിനി മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു. കര്‍ണാടകയില്‍ തീരദേശ ജില്ലകളായ ദക്ഷിണ കന്നടയിലും ഉടുപ്പിയിലും ഉല്‍പാദനം 50 ശതമാനത്തിലും കുറയും. അതേസമയം ചിത്രദുര്‍ഗ ജില്ലയില്‍ 50 ശതമാനത്തിലേറെ ഉയരും. സംസ്ഥാനത്ത് കേരോല്‍പാദനത്തില്‍ മുന്‍പന്തിയിലായിരുന്ന തുമകൂരു, മാണ്ഡ്യ, മൈസൂരു, ചിക്കമംഗളൂരു എന്നീ ജില്ലകളെല്ലാം പിറകോട്ടടിച്ചതായി പഠനം കണ്ടത്തെി. ഹെക്ടറില്‍ 6968 തേങ്ങ കര്‍ണാടകയില്‍ ഉല്‍പാദിപ്പിക്കാറുണ്ടായിരുന്നു. മഴയുടെ കുറവാണ് ഉല്‍പാദനം കുറയാന്‍ കാരണമെന്നാണ് നിരീക്ഷണം. രോഗബാധയും പ്രതികൂല ഘടകമാണ്. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായി നാളികേരം കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുകയും ചെയ്യുന്നു. കരിക്ക് കൂടുതല്‍ ആവശ്യമുള്ളതാണ് പല മൂല്യവര്‍ധിത ഉല്‍പന്നങ്ങളും. ഉല്‍പാദനത്തിലെ കുറവുകൂടിയാവുമ്പോള്‍ വിപണിയിലേക്ക് ഉല്‍പന്നങ്ങളുടെ വരവ് കുറയും. ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരമായ ന്യായവില ഉറപ്പാക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍ ശ്രദ്ധിക്കണമെന്ന് മിനി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.