ചെറുപുഴ– പയ്യന്നൂര്‍ റൂട്ടില്‍ രാത്രികാല ബസ് സര്‍വിസ് വേണമെന്ന്

ചെറുപുഴ: ചെറുപുഴയില്‍ നിന്ന് പയ്യന്നൂരിലേക്ക് രാത്രികാല ബസ് സര്‍വിസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ രാത്രി ഏഴുമണിക്ക് ശേഷം പുളിങ്ങോം, ചെറുപുഴ, തിരുമേനി, പാടിയോട്ടുചാല്‍ ഭാഗങ്ങളില്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് ബസ് സര്‍വിസ് ഇല്ല. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. രാത്രകാല ട്രെയിനുകള്‍ക്ക് പോകാന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലത്തൊനുള്ള യാത്രക്കാര്‍ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നേരത്തേ ഏഴുമണിക്ക് ശേഷം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ മൂന്ന് ബസുകള്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, പിന്നീട് സര്‍വീസ് നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഏഴുമണിയോടടുത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒന്നിനു പിന്നാലെ ഒന്നായി പയ്യന്നൂര്‍ ഭാഗത്തേക്ക് സര്‍വിസ് നടത്തുന്നുണ്ട്. ഇതിലൊന്ന് രാത്രി 7.30ന് ശേഷം സര്‍വിസ് നടത്തുന്ന രീതിയില്‍ സമയം ക്രമീകരിച്ചാല്‍ യാത്രാക്ളേശത്തിന് ഒരുപരിധി വരെ പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.