കുഴല്‍ക്കിണറിന് രണ്ടാണ്ട്: കുണ്ടങ്കേരടുക്കയില്‍ കുടിവെള്ളം ഇനിയും എത്തിയില്ല

കുമ്പള: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുമ്പള കുണ്ടങ്കേരടുക്കയില്‍ കുമ്പള ഗ്രാമപഞ്ചായത്ത് കുഴല്‍ക്കിണര്‍ കുഴിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴും പ്രദേശവാസികള്‍ക്ക് ഉപകാരപ്പെടുന്നില്ല. ഇതുവരെ ടാങ്ക് നിര്‍മിക്കാനോ മോട്ടോര്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്താനോ അധികൃതര്‍ തയാറാകുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. 275 അടിയിലേറെ താഴ്ചയുള്ള കിണറില്‍ രണ്ടര ഇഞ്ച് വെള്ളം ലഭിച്ചിട്ടുണ്ടത്രെ. എന്നാല്‍, ഈ കിണര്‍ കുഴിച്ചതോടെ സമീപത്തെ വീട്ടുപറമ്പുകളിലെ കിണറുകളില്‍ വെള്ളം നേരത്തേ വറ്റി കുടിവെള്ള ക്ഷാമം വര്‍ധിച്ചതല്ലാതെ ഒരു ഗുണവും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതിനാലാണ് കഴിഞ്ഞ ഭരണ കാലയളവില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതെന്ന് പഞ്ചായത്ത് അംഗം രമേശ് ഭട്ട് പറഞ്ഞു. വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും പമ്പ് ഫിറ്റ് ചെയ്യുന്നതിനും വേണ്ടി രണ്ടുലക്ഷം രൂപ പാസായിട്ടുണ്ടെന്നും കരാര്‍ പ്രകാരം മാര്‍ച്ചിന് മുമ്പേ പണി പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് പ്രതിനിധി പറഞ്ഞു. നിലവില്‍ ആദ്യം പത്തു വീടുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.