വ്യാപാരികളുടെ കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണം

കാസര്‍കോട്: സര്‍ക്കാറിന്‍െറ വ്യാപാരി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ‘ജീവിക്കുക അല്ളെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണം. സമിതി തൃശൂരില്‍ നടത്തുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍െറ ഭാഗമായാണ് കടയടപ്പ് സമരം. സമരത്തിന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ നഗരത്തില്‍ ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. സമരമായതിനാല്‍ നഗരത്തില്‍ പൊതുവെ തിരക്ക് കുറവായിരുന്നു. ബസുകളിലും തിരക്കുണ്ടായിരുന്നില്ല. നഗരത്തിലത്തെിയവര്‍ക്ക് ആശ്വാസമായി സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ മാത്രമാണുണ്ടായിരുന്നത്. കടയടപ്പ് സമരത്തിനിടയില്‍ തെരുവോര കച്ചവടം പൊടിപൊടിച്ചു. മറുനാടന്‍ കച്ചവടക്കാരാണ് തെരുവോരത്ത് വ്യാപാരം നടത്താറുള്ളതെങ്കിലും കടയടപ്പുസമരദിനത്തില്‍ സംഘടനയില്‍പെട്ടവര്‍ തന്നെ തെരുവിലേക്ക് വ്യാപാരവുമായി ഇറങ്ങിയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഏകോപന സമിതിയില്‍പെടാത്തവരാണ് തെരുവോര വ്യാപാരത്തിലേക്ക് നീങ്ങിയതെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. കാഞ്ഞങ്ങാട്: വ്യാപാരികളൂടെ കടയടപ്പ് സമരം കാഞ്ഞങ്ങാട്ടും തീരപ്രദേശങ്ങളിലും പൂര്‍ണം. പച്ചക്കറി, പഴവ്യാപാരികളും സമരത്തില്‍ പങ്കാളികളായി. നഗരത്തിലെ കൂള്‍ബാര്‍ കച്ചവടക്കാര്‍പോലും കടകളടച്ചിട്ടപ്പോള്‍ ദാഹജലം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഏതാനും ഉന്തുവണ്ടിക്കാരുടെ ഓറഞ്ച് കച്ചവടം മാത്രം നടന്നു. മെഡിക്കല്‍ ഷോപ്പുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയതിനാല്‍ ഏതാനും കടകള്‍ കാഞ്ഞങ്ങാട്ടും മലയോരങ്ങളിലും തുറന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.