ബദിയടുക്ക: പൊളിഞ്ഞുവീഴാത്ത മേല്‍ക്കൂരയുള്ള വീടെന്നത് ഭാഗിയുടെ സ്വപ്നമാണ്. ഏത് സമയവും തകര്‍ന്നുവീഴാറായ മേല്‍ക്കൂരക്ക് കീഴില്‍ ഭയത്തോടെയാണ് എപ്പോഴും അന്തിയുറക്കം.മാതാപിതാക്കള്‍ വിടപറഞ്ഞ 40കാരിയായ ഇവര്‍ ജീവിതത്തില്‍ തനിച്ചാണ്. ബദിയടുക്ക പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പെടുന്ന ബണ്ടാറഡുക്ക എസ്.സി കോളനിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അച്ഛന്‍ നിട്ടോണി ഒമ്പത് വര്‍ഷം മുമ്പാണ് മരിച്ചത്. പിന്നെ കൂടെ ഉണ്ടായിരുന്ന അമ്മ മദറു രണ്ട് വര്‍ഷം മുമ്പ് മരിച്ചതോടെ ഇവര്‍ തനിച്ചായി. കുടുംബസ്ഥലത്തെ, മേല്‍പ്പുര ഏതുസമയത്തും നിലംപൊത്താന്‍ നില്‍ക്കുന്ന കാലപ്പഴക്കം ചെന്ന ഓടിട്ട വീട്ടിലാണ് താമസിച്ചുവരുന്നത്. ബദിയടുക്ക ടൗണിലെ ഹോട്ടലില്‍ ദിവസക്കൂലിക്ക് പണിയെടുത്താണ് ജീവിച്ചുവരുന്നത്. പട്ടികജാതി വിഭാഗത്തിന് സര്‍ക്കാര്‍ പാര്‍പ്പിടങ്ങള്‍ ഉറപ്പുവരുത്തുമ്പോഴും അറിവില്ലായ്മകൊണ്ട് ഇത്തരത്തിലുള്ള കുടുംബം ബന്ധപ്പെട്ട അധികൃതരുടെ പടിക്ക് പുറത്തുതന്നെ. മഴക്ക് മുമ്പെങ്കിലും വീട് പുതുക്കിപ്പണിയണമെന്ന ആഗ്രഹമാണ് ഇവര്‍ക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.