എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടൊപ്പം ആടിയും പാടിയും ഒരു ദിവസം

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ വിഷം വീണ് വികൃതമായ മണ്ണില്‍ ജീവനും സ്വപ്നവും തകര്‍ന്നുപോയ പാവങ്ങള്‍ക്ക് ഒരുദിനം അനുഭൂതിയുടെ നിമിഷങ്ങളായിരുന്നു. എം.സി.സി മുതലപ്പാറയുടെ ആഭിമുഖ്യത്തില്‍ ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തിലാണ് വ്യത്യസ്തമായ സ്നേഹ സംഗമം അരങ്ങേറിയത്. മുളിയാര്‍ പഞ്ചായത്തിലെ 400ഓളം ദുരിതബാധിതരോടൊപ്പം അവരുടെ രക്ഷിതാക്കളും നാട്ടുകാരുമടക്കം ആയിരക്കണക്കിന് പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ഒപ്പനയും ഡാന്‍സും നാടന്‍പാട്ടുമടക്കം വിവിധ കലാപരിപാടികള്‍ നടന്നു. തങ്ങള്‍ക്കുവേണ്ടി കൈയടിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരുപാടുപേരുണ്ടെന്നറിഞ്ഞപ്പോള്‍ ദുരിതബാധിതരുടെ മനസ്സ് നിറഞ്ഞു. വ്യത്യസ്ത വേഷങ്ങളണിഞ്ഞ് അവര്‍ വേദിയിലത്തെിയപ്പോള്‍ അത് കാണാനും കൈയടിക്കാനും ഒരു നാട് മുഴുവന്‍ ഓടിയത്തെി. അവരോടൊപ്പം ഭക്ഷണം കഴിച്ചം കഥ പറഞ്ഞും ഒരു പകല്‍ അവിസ്മരണീയമാക്കി. ഒടുവില്‍ കൈനിറയെ സമ്മാനങ്ങളുമായി മടങ്ങുമ്പോള്‍ അവരുടെ മനസ്സില്‍ മായാത്ത ഓര്‍മകളാണ് ബാക്കിയായത്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ബി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ എന്‍ഡോസള്‍ഫാന്‍ സമര നായകരെ ആദരിച്ചു. ലീലാകുമാരി അമ്മ, ഡോ. മാത്യുക്കുട്ടി വൈദ്യര്‍, സിദ്ദീഖ് ബോവിക്കാനം, സുനൈഫ്, ജാഫര്‍ മുതലപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. അഷ്റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.