ജൈവകൃഷിക്ക് വഴിയൊരുക്കി വിത്തുല്‍പാദന കേന്ദ്രം

കാസര്‍കോട്: ജൈവ കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ കേരള ബിസിനസ് കേന്ദ്ര വിദ്യാനഗറില്‍ ജൈവ വിത്തുല്‍പാദന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു മാസം മുമ്പാണ് ജൈവ വിത്തുല്‍പാദന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. മാരകരോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന കാലത്തില്‍ രോഗ പ്രതിരോധത്തിനായി പച്ചക്കറികളും ഫലവൃക്ഷങ്ങളും അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാറിന്‍െറ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കൃഷി ബിസിനസ് കേന്ദ്ര തുടങ്ങിയത്. ആദ്യം കാക്കനാട്ടായിരുന്നു പദ്ധതി തുടങ്ങിയത്. പിന്നീട് സംസ്ഥാനത്തെ രണ്ടാമത്തെ കേന്ദ്രം 2015 ഡിസംബര്‍ 19 ന് വിദ്യാനഗറില്‍ തുടങ്ങി. ജൈവ പച്ചക്കറി കൃഷിക്ക് വേണ്ട എല്ലാ നിര്‍ദേശങ്ങളും ഈ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. പുതിയ വീട് വെക്കുമ്പോള്‍ ലാന്‍ഡ് സ്കേപ്പിനുള്ള നിര്‍ദേശങ്ങളും ഇവിടത്തെ ഉദ്യോഗസ്ഥര്‍ നല്‍കും. ജൈവ കീടനാശിനികള്‍, വളങ്ങള്‍, കുമിള്‍ നാശിനികള്‍, ഗ്രോത്ത് ഹോര്‍മോണ്‍സ്, ഗ്രോ ബാങ്കുകള്‍ എന്നിവയും കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. വിത്തുകള്‍ക്ക് വെള്ളം നനക്കാനുള്ള സീഡ് സ്പ്രെയര്‍, ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍, പച്ചക്കറി വിത്തുകള്‍ തുടങ്ങിയവയും നാമമാത്രമായ വിലക്ക് കര്‍ഷകര്‍ക്ക് ലഭിക്കും. പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ കൃഷി കേന്ദ്രങ്ങളില്‍ നിന്നാണ് എല്ലാ വിത്തിനങ്ങളും കേന്ദ്രത്തിലത്തെുന്നത്. കേന്ദ്രത്തില്‍ ആകെ അഞ്ചു ജീവനക്കാരാണുള്ളത്. കേന്ദ്രത്തിന്‍െറ കീഴില്‍ നേരിട്ടല്ലാതെ ഒരു വിപണനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. കാക്കനാട് കേന്ദ്രത്തില്‍ ഒരു ലക്ഷത്തോളം രൂപയുടെ വിത്ത്, പച്ചക്കറി വിപണനം നടക്കുമ്പോള്‍ കാസര്‍കോട് പത്തായിരത്തില്‍ താഴെയാണ് വിപണനം നടക്കുന്നത്. ജൈവവിത്തുല്‍പാദന കേന്ദ്രം വഴി ഓരോ വീട്ടിലും അവരവര്‍ക്കാവശ്യമുള്ള ജൈവ പച്ചക്കറികള്‍ അടുക്കളത്തോട്ടങ്ങളില്‍ ഉണ്ടാക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.