കാസര്‍കോട്: പോത്തിനെ കൊണ്ടുപോയ വണ്ടി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേളുകുന്ന് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് എന്ന ബജെ സന്തോഷാ(28)ണ് ശനിയാഴ്ച രാത്രി അടുക്കത്ത്ബയലില്‍ അറസ്റ്റിലായത്. ജനുവരി 17ന് വൈകീട്ട് നാലരക്ക് ഷിരിബാഗിലു ആസാദ് നഗറില്‍ വെച്ചാണ് സംഭവം നടന്നത്. നാലംഗ സംഘം പോത്തിനെ കൊണ്ടുപോയ ടെമ്പോ തടയുകയും ഡ്രൈവര്‍ ഷിരിബാഗിലുവിലെ മുഹമ്മദ് അഷ്റഫി(29)നെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തത്തെി ഷിരിബാഗിലു ഭഗവതി നഗറിലെ ഉദയകുമാ(30)റിനെ അറസ്റ്റ് ചെയ്തിരുന്നു. നാലംഗസംഘത്തില്‍ ഇനി രണ്ട് പേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 2008ല്‍ അടുക്കത്ത്ബയലിലെ മുഹമ്മദിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് സന്തോഷ്. 2007, 2008 വര്‍ഷങ്ങളില്‍ വധശ്രമക്കേസിലും തീവെപ്പ് കേസിലും സന്തോഷ് പ്രതിയാണ്. 2010 ഡിസംബര്‍ 23ന് സന്തോഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2011 നവംബര്‍ ഏഴിനാണ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.