കാന്‍ഫെസ്റ്റ് അഖിലേന്ത്യാ പ്രദര്‍ശനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ഉത്സവ് കാന്‍ഫെസ്റ്റ് അഖിലേന്ത്യാ പ്രദര്‍ശനത്തിന് തുടക്കമായി. പ്രദര്‍ശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന നഗരിയിലെ കണ്‍സ്യൂമര്‍ സ്റ്റാളുകളുടെ ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ (ഉദുമ) എം.എല്‍.എ നിര്‍വഹിച്ചു. സ്ഥലംമാറിപോകുന്ന ജില്ലാ കലക്ടര്‍ പി.എസ.് മുഹമ്മദ് സഗീറിന് കാസര്‍കോട് ഉത്സവ് രക്ഷാധികാരി ടി.ഇ. അബ്ദുല്ല ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമുഹാജി അധ്യക്ഷത വഹിച്ചു. അര്‍ജുനന്‍ തായലങ്ങാടി, സി.എച്ച്. കുഞ്ഞമ്പു, എല്‍.എ. മഹമൂദ് ഹാജി, അഡ്വ. കെ. ശ്രീകാന്ത്, ദിനേശന്‍, രമേശന്‍ പി.എ. അബ്ദുറഹ്മാന്‍, അഡ്വ. എ. ഗോവിന്ദന്‍നായര്‍, അഡ്വ. വി. സുരേഷ് ബാബു, സുജിത്, ശങ്കര, റാഷിദ് പൂരണം, മുജീബ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.