സഅദിയ്യ വാര്‍ഷിക സമ്മേളനം സമാപിച്ചു

കാസര്‍കോട്: ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ 46ാം വാര്‍ഷിക സമ്മേളനം സമാപിച്ചു. ദക്ഷിണ കര്‍ണാടക, കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് പണ്ഡിതര്‍ മൂന്ന്് ദിനങ്ങളിലായി നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചു. അഡ്മിനിസ്ട്രേഷന്‍ ബ്ളോക്കിനു വേണ്ടി നിര്‍മിച്ച താജുല്‍ ഉലമ സൗധം ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്തു. സഅദിയ്യ പ്രസിഡന്‍റ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വഹിച്ചു. 247 യുവ പണ്ഡിതര്‍ സഅദി ഉലമ ബിരുദം സ്വീകരിച്ചു. സുന്നി ജംഇയ്യതുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും കെ.പി. ഹംസ മുസ്ലിയാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും നടത്തി. ജോര്‍ദാന്‍ അംബാസഡര്‍ ഹസന്‍ മുഹമ്മദ് അല്‍ ജവാര്‍നഹി, അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദി, മൗലാന മുഫ്തി മശ്ഹൂദ് ചെന്നൈ എന്നിവര്‍ മുഖ്യാതിഥികളായി. നൂറുല്‍ ഉലമ അവാര്‍ഡ് സമസ്ത വൈസ് പ്രസിഡന്‍റ് എ.കെ. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ഇബ്രാഹിം ഖലീല്‍ ബുഖാരി കടലുണ്ടി എന്നിവര്‍ സമ്മാനിച്ചു. എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, എ.പി. അബ്്ദുല്ല മുസ്്ലിയാര്‍, അബ്്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, എന്‍.വി. അബ്്ദുറസാഖ് സഖാഫി, സി.എം. ഇബ്രാഹിം, മന്ത്രി യു.ടി. ഖാദര്‍ എന്നിവര്‍ സംസാരിച്ചു. വൈ. അബ്്ദുല്ലക്കുഞ്ഞി യേനപ്പോയ, എസ്.എ. ഖാദര്‍ ഹാജി ബംഗളൂരു എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ.പി. ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വികസന സെമിനാര്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, എന്‍. അലി അബ്ദുല്ല, ഡോ. നവാസ്, സി.എല്‍. ഹമീദ്, അബ്ദുല്ല ബേവിഞ്ച, കെ. അബ്്ദുല്‍ റഹ്മാന്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി, കെ.പി. ഹുസൈന്‍ സഅദി എന്നിവര്‍ സംസാരിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സ്വലാഹുദ്ദീന്‍ അയ്യൂബി നന്ദിയും പറഞ്ഞു. സഅദി സംഗമം ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹിയുദ്ദീന്‍ സഅദി കൊട്ടൂക്കര, അഷ്റഫ് സഅദി മല്ലൂര്‍, കെ.കെ.എം. സഅദി, മര്‍സൂഖ് സഅദി, ഇസ്മാഈല്‍ സഅദി കിന്യ എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഗമം ഡോ. പി.എ. അഹമ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍, ഫസല്‍ തങ്ങള്‍ കണ്ണൂര്‍, ഷറഫുദ്ദീന്‍ സഅദി, മുഹമ്മദ് നെക്രാജെ, എം.ടി.പി. അബ്ദുല്ല മൗലവി, ഹസന്‍ കുഞ്ഞി, അഹമ്മദ് സഅദി, ശിവപ്രസാദ്, കെ.എസ്്. മുസ്തഫ എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്്മാന്‍ കല്ലായി സ്വാഗതവും ഖലീല്‍ മാക്കോട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.