ചെറുവത്തൂര്‍: വര്‍ഷങ്ങള്‍ക്കിപ്പുറം വീടിന്‍െറ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറം ലോകത്ത് എത്തിയതിന്‍െറ സന്തോഷത്തിലായിരുന്നു അവര്‍. അതും ഓളപ്പരപ്പില്‍ ഒഴുകിനടക്കുന്ന വഞ്ചിവീട്ടിലേക്ക്. പാട്ടും കളികളും കുസൃതിച്ചോദ്യങ്ങളും നിറഞ്ഞപ്പോള്‍ അവര്‍ വേദനകള്‍ മറന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓലാട്ട് പി.എച്ച്.സിയുടെ നേതൃത്വത്തിലാണ് പാലിയേറ്റിവ് ഹോം കെയര്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഏകദിന ജലസാന്ത്വന യാത്ര സംഘടിപ്പിച്ചത്. കാലിക്കടവിലെ ലോട്ടറി വില്‍പനക്കാരനായ രാജീവനും ശാരീരിക വിഷമതകളെ വായനയിലൂടെ മറികടന്ന പൊള്ളപ്പൊയിലിലെ സതിയും വീല്‍ചെയറിലാണ് യാത്രക്കത്തെിയത്. സതി തന്‍െറ വായനാനുഭവങ്ങളും സ്വന്തമായി കുറിച്ചിട്ട വരികളും കൂട്ടായ്മയിലൂടെ പങ്കുവെച്ചു. നാടന്‍ പാട്ടുകളും ചലച്ചിത്ര ഗാനങ്ങളുമൊക്കെയായി മറ്റുള്ളവരും യാത്രയെ ആഘോഷമാക്കി മാറ്റി. മുപ്പതോളം പേര്‍ യാത്രയില്‍ പങ്കുചേര്‍ന്നു. ഓരിക്കടവില്‍ നിന്നും ആരംഭിച്ച യാത്ര കവ്വായി വരെ നീണ്ടു. രോഗത്തിന്‍െറ വിഷമതകള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നുപോയ പലര്‍ക്കും യാത്ര മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്. യാത്ര പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. ശ്രീധരന്‍ മാസ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പി. ശൈലജ, വി.പി. രാജീവന്‍, കെ. ദാമോദരന്‍, ടി. ഓമന, ഡോ. അഞ്ജലി, പി. രാമചന്ദ്രന്‍, സ്മിത എന്നിവര്‍ യാത്രയില്‍ പങ്കുചേര്‍ന്നു. ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് എന്നിവര്‍ പാട്ടും കളികളുമായി യാത്രയെ സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.