മാപ്പിളപ്പാട്ട് സമഗ്ര സംഭാവനക്ക് ബിഗ്ലാന്‍ഡ് പുരസ്കാരം

തൃക്കരിപ്പൂര്‍: മാപ്പിളപ്പാട്ടിന് സമഗ്ര സംഭാവന നല്‍കുന്നവര്‍ക്ക് പള്ളിക്കര എം.കെ. അഹമ്മദ് സ്മാരക പുരസ്കാരം നല്‍കുമെന്ന് വലിയപറമ്പ് ബിഗ് ലാന്‍ഡ്­ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 29ന് നടക്കുന്ന പരിപാടിയിലാണ് അവാര്‍ഡ് നല്‍കുക. സൊസൈറ്റിയുടെ നേതൃത്വത്തില്‍ വലിയപറമ്പില്‍ ബീച്ച് മൈലാഞ്ചിരാവ് സംഘടിപ്പിക്കുമെന്നും അറിയിച്ചു. മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, ഷിബു ബേബിജോണ്‍, സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സാംസ്കാരിക കലാ രംഗങ്ങളിലെ പ്രമുഖരും ബീച്ച് മൈലാഞ്ചി രാവില്‍ സംബന്ധിക്കും. ഒപ്പന, അറേബ്യന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും. ചികിത്സാ സഹായ വിതരണം, രാഷ്ട്രീയ, കലാ, സാമൂഹിക രംഗങ്ങളിലെ മുതിര്‍ന്ന വ്യക്തികളെ ആദരിക്കല്‍, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് തുടങ്ങിയവയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി. മുഹസിന്‍ മഹമൂദ്, പി.കെ. നസീര്‍, സലാം പള്ളിക്കണ്ടം, പി.കെ. ശിഹാബ്, പി.കെ. തുഫൈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ, മൈലാഞ്ചി അവാര്‍ഡ് നിശ സംഘാടക സമിതി ഓഫിസ് ഖാലിദ് ഹാജി വലിയപറമ്പ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.