കാസര്‍കോട്: ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നടത്തിയ അദാലത്തില്‍ പട്ടയം നഷ്ടപ്പെട്ട ഏഴ് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പകരം പട്ടയം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും ആഭിമുഖ്യത്തില്‍ ബദിയഡുക്കയിലാണ് പരാതി പരിഹാര അദാലത്ത് നടന്നത്. കാര്യാട്, പെരിയടുക്കം, ദര്‍ബത്തടുക്ക, കാടമന, പെര്‍ഡാല, മുണ്ട്യത്തടുക്ക എന്നീ പട്ടികവര്‍ഗ കോളനി നിവാസികളുടെ പരാതികളാണ് ബദിയടുക്ക സംസ്കൃതി ഭവനില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ 10 പേര്‍ക്ക് വീതം ഭവന നിര്‍മാണത്തിനും ചികിത്സക്കും ധനസഹായവും 11 പേര്‍ക്ക് ആധാര്‍ കാര്‍ഡും വിതരണം ചെയ്തു. കോളനി നിവാസികളില്‍നിന്ന് മുന്‍കൂട്ടി ലഭിച്ച 150 പരാതികളില്‍ ഉടന്‍ തീര്‍പ്പ് കല്‍പിക്കും. പുതുതായി 70 പരാതികള്‍ ലഭിച്ചിട്ടുണ്ട്. അദാലത്ത് ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൈബുന്നിസ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. എ.ഡി.എം എച്ച്. ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പിരിക്ക, തഹസില്‍ദാര്‍ കെ. അംബുജാക്ഷന്‍, അഡീ. തഹസില്‍ദാര്‍ വി. ജയരാജന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ശ്യാംപ്രസാദ് മാന്യ, അന്‍വര്‍ ഓസോണ്‍, പഞ്ചായത്തംഗങ്ങളായ കെ. ബാലകൃഷ്ണ ഷെട്ടി, ബി.എ. മുഹമ്മദ്, പി. ജയശ്രീ, എം.കെ. പ്രസന്ന, പ്രേമകുമാരി, കെ. വിശ്വനാഥ പ്രഭു, ടി. ജയന്‍, ശാന്ത എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.