കാസര്‍കോട്: പൊവ്വലിലെ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷം ഒഴിവാക്കാനത്തെിയ പൊലീസിനുനേരെ കൈയേറ്റവുമുണ്ടായി. നാല് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ചെങ്കളയിലെ അബൂബക്കര്‍ അല്‍ത്താഫ് (20), മലപ്പുറത്തെ ശരത് (20), തളിപ്പറമ്പ് സ്വദേശി രാഹുല്‍ (19), കാസര്‍കോട് സ്വദേശി വിഷ്ണു വിവേക് (20) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ സംഘര്‍ഷം വൈകീട്ടുവരെ നീണ്ടു. ഇതിനിടെ സ്ഥലത്തത്തെിയ ആദൂര്‍ സ്റ്റേഷനിലെ സംഘത്തിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ അനീഷിന് (31) നേരെയാണ് കൈയേറ്റമുണ്ടായത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്. ഇരുവിഭാഗത്തിലുംപെട്ട ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. വൈശാഖ്, ഏരിയ സെക്രട്ടറി അഫ്സല്‍, അഖില്‍, ആനന്ദ്, താരിഖ്, അനുജിത്ത്, അജ്മല്‍ എന്നിവരെ ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടിച്ചത്തെിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. പരിക്കേറ്റവരെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന എസ്.എഫ്.ഐ നേതാക്കളെ ചെങ്കളയിലെ എല്‍.ബി.എസ് കോളജ് ഹോസ്റ്റലിനടുത്ത് പഞ്ചായത്ത് അംഗത്തിന്‍െറ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എസ്.എഫ്.ഐ ജില്ലയില്‍ പ്രതിഷേധ ദിനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.