കാഞ്ഞങ്ങാട്: തൊഴിലാളികള്‍ പണിമുടക്കിയതിനാല്‍ കാസര്‍കോട് പ്രസ്ക്ളബ് ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത് വരെയുള്ള കെ.എസ്.ടി.പി റോഡ് നിര്‍മാണം പ്രതിസന്ധിയിലായി. 139 കോടിയുടെ റോഡ് നിര്‍മാണ പദ്ധതി ഇതോടെ അവതാളത്തിലേക്ക് നീങ്ങുന്നു. അന്യസംസ്ഥാനക്കാരുള്‍പ്പെടെ 200ഓളം തൊഴിലാളികളാണ് കഴിഞ്ഞദിവസം പണിമുടക്കിയത്. പിടിച്ചുവെച്ച ഓവര്‍ ടൈം അലവന്‍സ് അനുവദിക്കണമെന്നും ശമ്പള വിതരണം നിശ്ചിത ദിവസം കൃത്യമായി നടത്തണമെന്നുമാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരരംഗത്തേക്കിറങ്ങിയത്. 60ഓളം ഹെവി വാഹന ഡ്രൈവര്‍മാര്‍, 20ഓളം മെക്കാനിക്കുകള്‍, ഓപറേറ്റര്‍മാര്‍ എന്നിവര്‍ സമരത്തിലുണ്ട്. ന്യൂഡല്‍ഹിയിലെ ആര്‍.ഡി.എസ് കമ്പനിക്കാണ് കെ.എസ്.ടി.പി റോഡിന്‍െറ നിര്‍മാണ ചുമതല. പാപ്പിനിശ്ശേരി-പിലാത്തറ റോഡ് വികസന പദ്ധതിയും ആര്‍.ഡി.എസ് കമ്പനിയാണ് നടത്തുന്നത്. ഇവിടത്തെ തൊഴിലാളികള്‍ ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയിരുന്നു. ഇത് രമ്യമായി പരിഹരിച്ചിരുന്നത്രെ. അതേസമയം, കാസര്‍കോട്ടെ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ആനുകുല്യങ്ങള്‍ നല്‍കാന്‍ കരാറുകാര്‍ തയാറല്ളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മൂന്ന് മാസത്തെ ഓവര്‍ടൈം പ്രതിഫലം കുടിശ്ശികയുണ്ട്. ശമ്പളം കൃത്യമായി ലഭിക്കാറില്ളെന്നാണ് തൊഴിലാളികള്‍ക്കുള്ള പരാതി. പണിമുടക്കിയ തൊഴിലാളികള്‍ താമസസ്ഥലമായ പള്ളിക്കര ചെര്‍ക്കാപ്പാറയിലെ ബോയ്സ് ക്യാമ്പില്‍ കഴിഞ്ഞുകൂടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.