കാസര്‍കോട്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ഫാത്തിമത്ത് സുഹറയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കേസിലെ ഒന്നാം സാക്ഷിയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റുമായ യൂസുഫ് ഉളുവാര്‍. കേസിന്‍െറ വിധി കേള്‍ക്കാന്‍ കോടതിയിലത്തെിയതായിരുന്നു അദ്ദേഹം. ഒമ്പത് വര്‍ഷത്തോളമാണ് അഭിഭാഷകരെയും പൊലീസുകാരെയും കാണാനും രാഷ്ട്രീയക്കാര്‍ക്ക് നിവേദനം സമര്‍പ്പിക്കാനും പെണ്‍കുട്ടിയുടെ മാതാപിതാക്കളായ അബൂബക്കര്‍-നഫീസ ദമ്പതികള്‍ക്കൊപ്പം യൂസുഫ് നടന്നത്. അവസാനം നീതിപീഠം ശരിയായ തീരുമാനമെടുത്തെന്ന് യൂസുഫ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം ആത്മാര്‍ഥമായി പരിശ്രമിച്ചു. അതേസമയം, കേസ് നന്നായി പഠിച്ച് അവതരിപ്പിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് സാധിച്ചു. പി.ബി. അബ്ദുറസാഖ് എം.എല്‍.എ മുന്‍കൈയെടുത്ത് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി സി.എന്‍. ഇബ്രാഹിമിനെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.