സഅദിയ്യ 46ാം വാര്‍ഷികത്തിനും ഉറൂസിനും തുടക്കമായി

കാസര്‍കോട്: ജാമിഅ സഅദിയ്യ അറബിയ്യയുടെ 46ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിനും ഉള്ളാള്‍ തങ്ങള്‍, എം.എ. ഉസ്താദ് എന്നിവരുടെ വാര്‍ഷിക ഉറൂസിനും തുടക്കമായി. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. ഇബ്രാഹിം പൂക്കുഞ്ഞി കല്ലകട്ട, അഷ്റഫ് തങ്ങള്‍ മഞ്ഞംപാറ, ആറ്റക്കോയ തങ്ങള്‍ ഫറൂക്ക്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, യു.പി.എസ് തങ്ങള്‍, അബ്ദുറഹ്മാന്‍ ശഹീര്‍ തങ്ങള്‍, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് ബാദിഷ സഖാഫി കൊല്ലം, പി.എ.കെ. മുഴപ്പാല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. ഹുസൈന്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, എം.എ.സി. അബ്ദുല്‍ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പ്രവാസി സംഗമത്തില്‍ ദേവര്‍ശോല അബ്ദുല്‍ സലാം മുസ്ലിയാര്‍ വിഷായവതരണവും സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.