എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി വിദ്യാര്‍ഥികള്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ സാന്ത്വനവുമായി എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി നാഷനല്‍ സര്‍വിസ് സ്കീം വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. 20ഓളം ദുരിതബാധിതരുടെ വീടുകളിലത്തെി സാന്ത്വന കിറ്റുകളും മധുരപലഹാരങ്ങളുമാണ് വിതരണം ചെയ്തത്. മുള്ളേരിയ, അടുക്കം, കൂമ്പാള, ബേര്‍ളം, നെഞ്ചംപറമ്പ്, വണ്ണാച്ചടവ്, കുണ്ടടുക്കം, വാണിനഗര തുടങ്ങിയ പ്രദേശങ്ങള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. 2015 ഡിസംബറില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ബോധവത്കരണ പരിപാടിയുടെ രണ്ടാംഘട്ടത്തിലാണ് വിദ്യാര്‍ഥികള്‍ വീടുകളിലത്തെി പഠനം നടത്തിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നതാണ് വിദ്യാര്‍ഥികള്‍ മുഖ്യമായും പഠനവിഷയമാക്കിയത്. എന്‍.എസ്.എസ് വളന്‍റിയര്‍മാരായ ദര്‍ശന, ഭാവന, ഗിരീഷ്, സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍വിസാജ് പ്രവര്‍ത്തകനായ മൊയ്തീന്‍, പ്രോഗ്രാം ഓഫിസര്‍ ഐ.കെ. വാസുദേവന്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വീടുകള്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.