എരിയാലില്‍ യുവാക്കള്‍ക്കുനേരെ ഭീഷണി; അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: എരിയാലില്‍ രണ്ട് യുവാക്കള്‍ക്കുനേരെ ഭീഷണിയുണ്ടെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. എരിയാല്‍ ബള്ളീര്‍ ഹൗസിലെ അലി ജവാദിനെ (22) കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീടിന്‍െറ ജനല്‍ ഗ്ളാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടില്‍ അതിക്രമിച്ചത്തെിയ മൂന്നംഗ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനല്‍ ഗ്ളാസുകള്‍ എറിഞ്ഞുതകര്‍ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരു സംഭവത്തില്‍ എരിയാലില്‍ മൂന്ന് യുവാക്കളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. എരിയാല്‍ ജി.എല്‍.പി സ്കൂളിന് സമീപത്തെ അബ്ദുല്‍ റാഷിദ് (18), സുഹൃത്ത് റഷാദ് (18) എന്നിവരെയാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. കുറവയലിലെ കടയുടെ പുറത്തെ തിട്ടയില്‍ ഇരിക്കുന്നതിനിടെ ബൈക്കിലത്തെിയ രണ്ടംഗ സംഘം കത്തികാട്ടി വധഭീഷണി മുഴക്കുകയായിരുന്നുവത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.