കാഞ്ഞങ്ങാട് നഗരസഭാ ഭരണത്തില്‍ സി.പി.എമ്മിന് അതൃപ്തി

കാഞ്ഞങ്ങാട്: അട്ടിമറി വിജയം നേടി അധികാരത്തിലത്തെിയ കാഞ്ഞങ്ങാട് നഗരസഭാ ഭരണത്തില്‍ സി.പി.എം നേതൃത്വത്തിന് അതൃപ്തി. നഗരസഭാ ഭരണത്തെ നിയന്ത്രിക്കാന്‍ നിയമിക്കപ്പെട്ട സി.പി.എം പാര്‍ട്ടി ഫ്രാക്ഷനിലാണ് അംഗങ്ങള്‍ വി.വി. രമേശന്‍െറ നേതൃത്വത്തിലുള്ള ഭരണത്തെ വിമര്‍ശിച്ചത്. ഭരണം കാര്യക്ഷമമാക്കണമെന്ന് ചെയര്‍മാനോട് ഫ്രാക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടതായി അറിയുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറി പി. നാരായണന്‍, ലോക്കല്‍ സെക്രട്ടറിമാരായ ബല്ലാ രാജന്‍, വി. സുകുമാരന്‍, പദ്ധതി ആസൂത്രണത്തിന് ചുമതലപ്പെടുത്തിയ പപ്പന്‍ കുട്ടമ്മത്ത്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ രവീന്ദ്രന്‍ പുതുക്കൈ തുടങ്ങിയവര്‍ ഫ്രാക്ഷന്‍ യോഗത്തില്‍ സംബന്ധിച്ചു. ഭരണതലത്തില്‍ ഇതുവരെയുണ്ടായിരുന്ന ന്യൂനതകള്‍ വിശദമായി വിലയിരുത്തി. ഭരണം കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ട് പോകണമെന്നും ഓഫിസ് പ്രവര്‍ത്തനത്തില്‍ പ്രത്യേക താല്‍പര്യം കാണിക്കണമെന്നും ഫ്രാക്ഷന്‍ നഗരസഭാ ചെയര്‍മാനോട് ആവശ്യപ്പെട്ടു. അതേസമയം, സി.പി.എം പുറത്തിറക്കിയ പ്രകടന പത്രികയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്ന് ചെയര്‍മാന്‍ വി.വി. രമേശന്‍ പറഞ്ഞു. നേരത്തെ, പാര്‍ട്ടി നഗരസഭ ഭരണ ഏകോപന സമിതിയായ ഫ്രാക്ഷന്‍ ചേരുന്നില്ളെന്ന രീതിയിലുള്ള വിമര്‍ശമുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.