നാട്ടുകാരുടെ പ്രതിഷേധം: നീര്‍ച്ചാലിലെ മെക്കാഡം ടാര്‍ മിക്സിങ് കേന്ദ്രം നിര്‍ത്തലാക്കി

ബദിയടുക്ക: പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീര്‍ച്ചാലിലെ മെക്കാഡം ടാര്‍ മിക്സിങ് കേന്ദ്രം നിര്‍ത്തലാക്കി. മുള്ളേരിയ, ബദിയടുക്ക, കുമ്പള റോഡിനായി രണ്ട് വര്‍ഷം മുമ്പാണ് നീര്‍ച്ചാല്‍ രത്നഗിരിയില്‍ മിക്സിങ് കേന്ദ്രം തുടങ്ങിയത്. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്കും അസ്വസ്ഥത ഉണ്ടാവുകയും ചെയ്തു. കൃഷി ഇടങ്ങളിലും നാശനഷ്ടം ഉണ്ടായതോടെ പ്രദേശത്തെ ജനങ്ങള്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയുണ്ടായി. എന്നാല്‍, നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും സ്വകാര്യ വ്യക്തിയുടെ സ്ഥലമായതിനാല്‍ നിര്‍ത്തിവെച്ചിരുന്നില്ല. വീണ്ടും പ്രദേശത്തെ ജനങ്ങള്‍ പരാതിയുമായി രംഗത്തത്തെി. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരി 31ന് മുമ്പ് റോഡുപണി പൂര്‍ത്തിയാക്കി നിര്‍ത്തുമെന്ന പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തോടെ പ്രദേശത്തെ ജനങ്ങള്‍ മൗനം പാലിക്കുകയുണ്ടായി. എന്നാല്‍, വാഗ്ദാനങ്ങള്‍ ലംഘിച്ച് വീണ്ടും പണി തുടങ്ങിയതോടെയാണ് വെള്ളിയാഴ്ച രാത്രി പ്രദേശത്ത് 200ഓളം ആള്‍ക്കാര്‍ സംഘടിച്ചത്തെിയത്. പ്രതിഷേധം ശക്തമായതോടെ സ്ഥലം എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണഭട്ട്, ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ എന്നിവര്‍ സംഭവസ്ഥലത്തത്തെി പ്രവൃത്തി നിര്‍ത്തലാക്കി പ്രതിഷേധക്കാരെ ശാന്തരാക്കി മടക്കിയയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.