എല്ലാ നിയോജക മണ്ഡലങ്ങളിലും സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി

തളിപ്പറമ്പ്: എല്ലാ നിയോജക മണ്ഡലങ്ങളിലും 14 കോടി രൂപ ചെലവില്‍ സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുക. തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ എജുഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനം പൂര്‍ത്തിയാക്കുന്ന മുറക്ക് തൊഴില്‍ ലഭിക്കുന്ന വിവിധ ഇന്‍ഡസ്ട്രിയല്‍ കോഴ്സുകളാണ് സ്കില്‍ പാര്‍ക്കിലുണ്ടാവുക. സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയതോടെ ജനകീയ കൂട്ടായ്മ രൂപംകൊണ്ടതായും ഇതുമൂലം സ്കൂളുകളുടെ ഭൗതിക സാഹചര്യം ഉയര്‍ത്താനും സാധിച്ചിട്ടുണ്ട്. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖരന്‍, പദ്ധതി കോഓഡിനേറ്റര്‍ കെ.പി. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ ഇ. വസന്തന്‍ സ്വാഗതവും ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ‘എന്‍െറ സ്കൂള്‍, എന്‍െറ നാട്: ഭാവി പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. കെ.വി. സുമേഷ്, മഹമൂദ് അള്ളാംകുളം, പി.കെ. ശ്യാമള, എ. രാജേഷ്, ഐ.വി. നാരായണന്‍, സജി ഓതറ, പി. പുഷ്പന്‍, കെ.സി.പി. ഫൗസിയ, പി. ബാലന്‍, എന്‍. പത്മനാഭന്‍, പ്രഫ. ടി.പി. ശ്രീധരന്‍, കെ.പി. വാസു, കെ.പി. ഗോപിനാഥന്‍, ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, ഇ. ശശിധരന്‍, ജോസഫ് ടി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.