പാലക്കുന്നിലെ കൊലപാതകം: പ്രതിയെ പിടികൂടാനായില്ല

ഉദുമ: പാലക്കുന്ന് വാടക ക്വാര്‍ട്ടേഴ്സില്‍ ഇസ്തിരിക്കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി അശോകനെ (55) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെപറ്റിയുള്ള സൂചന ലഭിച്ചില്ല. സംഭവത്തില്‍ സംശയിക്കുന്ന ബാര്‍ബര്‍ തൊഴിലാളിയെ അന്വേഷിച്ച് പൊലീസ് സംഘം തഞ്ചാവൂരിലെ പുതുക്കോട്ടയില്‍ എത്തിയെങ്കിലും ഒരു വിവരവും കിട്ടാതെ പൊലീസ് മടങ്ങി. ജനുവരി 27നാണ് അശോകനെ കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടത്. കൊല നടന്ന ദിവസം തമിഴ്നാട് പുതുക്കോട്ടയിലെ കാര്‍ത്തിക് (30) എന്ന യുവാവിനെ കാണാതായിരുന്നു. കാര്‍ത്തിക്കിന്‍െറ തറവാട് വീട്ടില്‍ ആള്‍താമസമില്ളെന്നാണ് സ്ഥലം സന്ദര്‍ശിച്ച പൊലീസിന് ലഭിച്ച വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.