സര്‍ക്കാര്‍ ഓഫിസുകളില്‍ പുകവലി നിരോധ ബോര്‍ഡുകള്‍ സ്ഥാപിക്കണം

കാസര്‍കോട്: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പുകവലി നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കോട്പജില്ലാതല സമിതി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തടയുന്നതിന് സംയുക്ത റെയ്ഡ് ശക്തമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ പാന്‍പരാഗ് പോലുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജില്ലയിലേക്ക് കടത്തുന്നതായി പരാതിയുണ്ട്. ഇതു തടയാന്‍ റെയ്ഡ് ശക്തമാക്കും. മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജില്ലാതലത്തിലും റെയ്ഡ് നടത്തും. റവന്യൂ, എക്സൈസ്, പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുക. മഞ്ചേശ്വരം താലൂക്കില്‍ നടത്തിയ റെയ്ഡില്‍ ഏഴു കേന്ദ്രങ്ങളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കോളജുകള്‍ക്ക് സമീപവും റെയ്ഡ് ശക്തമാക്കും. പുകവലിക്കെതിരായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കും. തീരദേശങ്ങളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടിവരുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ പരിശോധന നടത്തും. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്. ദിനേശന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും സര്‍ക്കാറേതര സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍രാജ്, എക്സൈസ് സി.ഐ വിനോദ് ബി. നായര്‍, ഹോസ്ദുര്‍ഗ് അഡീഷനല്‍ തഹസില്‍ദാര്‍ പി.കെ. ശോഭ, വെള്ളരിക്കുണ്ട് അഡീഷനല്‍ തഹസില്‍ദാര്‍ കെ.എസ്. സുജാത, കാസര്‍കോട് അഡീഷനല്‍ തഹസില്‍ദാര്‍ പി. ജയരാജന്‍, മോഹനന്‍ മാങ്ങാട്, കാസര്‍കോട് ഗവ. കോളജ് അസി. പ്രഫസര്‍ എം.ഡി. രാജു, മഞ്ചേശ്വരം ഗവ. കോളജ് അസി. പ്രഫസര്‍ കെ. സാജന്‍, വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് എ. ഭരതന്‍ നായര്‍, ടി. രാജന്‍, കെ. പുഷ്പലത, പി.വി. രാജേന്ദ്രന്‍, കെ. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.