നിര്‍മാണം പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ഇടപെടും– മന്ത്രി

തൃക്കരിപ്പൂര്‍: സാമ്പത്തിക പ്രയാസം കാരണം സര്‍ക്കാറിന്‍െറ വിവിധ പദ്ധതികള്‍ പ്രകാരം അനുവദിച്ചിട്ടുള്ളതില്‍ നിര്‍മാണം പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. വാസയോഗ്യമായ വീടില്ലാതെ കഷ്ടപ്പെടുന്ന നിര്‍ധനരും നിരാലംബരുമായ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പാവങ്ങളെ സഹായിക്കാനുള്ള ‘സ്നേഹ കൂടാരം’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോട്ടറി ക്ളബ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ആശാലത മീലിയാട്ട്, കെ.വി. കൃഷ്ണന്‍ വയലോടി, നസീമ ആയിറ്റി എന്നിവര്‍ മന്ത്രിയില്‍നിന്നും താക്കോല്‍ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ഫൗസിയ, വി.ജി. നായനാര്‍, ജില്ല പഞ്ചായത്ത് അംഗം പി.വി. പത്മജ, ബ്ളോക്ക് പഞ്ചായത്ത് അംഗം സി. രവി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ.ജി. സെറീന, വി.ആര്‍. അനന്തകൃഷ്ണന്‍, ഡോ.കെ.പി. ജയകൃഷ്ണന്‍, ഡോ.കെ. സുധാകരന്‍, എം. ഗംഗാധരന്‍, എം. രാമചന്ദ്രന്‍, കെ.വി. മുകുന്ദന്‍, സത്താര്‍ വടക്കുമ്പാട്, വി.വി. കൃഷ്ണന്‍, ടി. ഗംഗാധരന്‍, സി. ബാലന്‍, ഇ. നാരായണന്‍, കെ.വി. ലക്ഷ്മണന്‍, കെ.വി. ഷാജി എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ.കെ. രാജേന്ദ്രന്‍ സ്വാഗതവും കെ.വി. ഗണേശന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.