തൃക്കരിപ്പൂര്‍: കേരള ബ്ളാസ്റ്റേഴ്സിന്‍െറ സൂപ്പര്‍താരം എം. മുഹമ്മദ് റാഫിക്ക് തൃക്കരിപ്പൂരില്‍ പൗരാവലിയുടെ ഊഷ്മള സ്വീകരണം. ബുധനാഴ്ച വൈകീട്ട് നാട്ടിലത്തെിയ റാഫിക്ക് ഹിറ്റാച്ചി എഫ്.സി യുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് ബാങ്ക് പരിസരം കേന്ദ്രീകരിച്ചാണ് സ്വീകരണ ഘോഷയാത്ര നടന്നത്. റാഫിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആളുകളാണ് ഒഴുകിയത്തെിയത്. തൃക്കരിപ്പൂരിലെ പ്രധാന പാതക്കിരുവശവും ജനങ്ങള്‍ ഘോഷയാത്ര കാണാന്‍ തടിച്ചുകൂടി. ബാങ്ക് പരിസരത്ത് തൃക്കരിപ്പൂര്‍ ഗവ. ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന എ. രാമകൃഷ്ണന്‍ റാഫിയെ അനുമോദിച്ചു. സഹോദരങ്ങളായ കെ.എസ്.ഇ.ബി താരം മുഹമ്മദ് റാസിയും മുഹമ്മദ് ഷാഫിയും സ്വീകരണത്തിന് എത്തിയിരുന്നു. തൃക്കരിപ്പൂര്‍ ടൗണ്‍ ചുറ്റിയ സ്വീകരണ ഘോഷയാത്ര തങ്കയം മുക്കില്‍ സമാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ റാഫിക്ക് ഉപഹാരം നല്‍കി. ഇബ്രാഹിം തട്ടാഞ്ചേരി, എ.ജി.സി. ശംഷാദ്, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. ബാവ, ബ്ളോക്കംഗം സി. രവി, കെ.എഫ്.എ കേന്ദ്ര കമ്മിറ്റിയംഗം സി. ദാവൂദ്, കോച്ച് കെ.വി. ഗോപാലന്‍, ടി. ബാലകൃഷ്ണന്‍, കെ. ഭാസ്കരന്‍, സി.എച്ച്. റഹീം, വി.പി.പി. ഷുഹൈബ്, എം.വി. യൂസുഫലി, യു.സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.