ക്ളാസ്മുറികളെ മികവിന്‍െറ കേന്ദ്രമാക്കി "ഹലോ ഇംഗ്ളീഷ് '

ചെറുവത്തൂര്‍: പൊതുവിദ്യാലയങ്ങളെ മികവിന്‍െറ കേന്ദ്രങ്ങളാക്കാന്‍ ഹലോ ഇംഗ്ളീഷ് പരിശീലനം. കുട്ടികള്‍ക്ക് ഇംഗ്ളീഷ് ക്ളാസുകള്‍ പാല്‍പ്പായസംപോലെ മധുരാനുഭവമാക്കുകയാണ് പദ്ധതിയിലൂടെ. സര്‍വശിക്ഷാ അഭിയാന്‍െറയും ചെറുവത്തൂര്‍ ബി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പരിശീലനത്തിന്‍െറ അനുബന്ധമായാണ് അധ്യാപകര്‍ ചന്തേര ജി.യു.പി സ്കൂളിലും ഇസ്സത്തുല്‍ ഇസ്ലാമിയ എ.എല്‍.പി സ്കൂളിലും ഒന്നുമുതല്‍ നാലുവരെ ക്ളാസുകളില്‍ ഒന്നാന്തരമായി ഇംഗ്ളീഷ് ക്ളാസെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നത്. അധ്യാപകര്‍ക്ക് ഇതിനായി പരിശീലനം നല്‍കിയിരുന്നു. പരിശീലന ക്ളാസുകളില്‍നിന്നു ലഭിച്ച പാഠാസൂത്രണവും പഠനോപകരണങ്ങളുമായാണ് വിദ്യാലയങ്ങളിലത്തെിയത്. ബേക്കല്‍ ബി.ആര്‍.സിയിലെ ദിലീപ്കുമാര്‍ കരിവെള്ളൂര്‍ പഠനോപകരണ നിര്‍മാണ ശില്‍പശാലക്ക് നേതൃത്വം നല്‍കി. വ്യക്തിപരമായി ഓരോ അധ്യാപകരും തയാറാക്കിയ പാഠാസൂത്രണങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്ത് മെച്ചപ്പെടുത്തിയും അനുയോജ്യമായ പഠനോപകരണങ്ങള്‍ കണ്ടത്തെിയും ക്ളാസുകള്‍ മികവുറ്റതാക്കി. നിലവിലെ ക്ളാസ് മുറികളുടെ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനുള്ള അവസരങ്ങള്‍ കുറവാണെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് പൂര്‍ണമായും പരിഹരിക്കാനുതകുന്നതാണ് ഹലോ ഇംഗ്ളീഷ് പദ്ധതി. കുട്ടികള്‍ക്ക് അനായാസേന ഇംഗ്ളീഷില്‍ ഇടപെടാനുള്ള പരമാവധി അവസരങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഓരോ ട്രൈ ഒൗട്ട് ക്ളാസിന്‍െറയും പ്രക്രിയയും ക്രമീകരണവും കടലാസിലും വിഡിയോവിലും പകര്‍ത്തി വിലയിരുത്തലിന് വിധേയമാക്കും. സംസ്ഥാനതല റിസോഴ്സ് പേഴ്സന്‍മാര്‍ അധ്യാപകര്‍ക്ക് നേരിട്ട് പരിശീലനം നല്‍കുന്നുവെന്നതാണ് കോഴ്സിന്‍െറ സവിശേഷത. കഥകളുടെയും കവിതകളുടെയും നാടകങ്ങളുടെയും അവതരണ രീതികള്‍, വായനക്കുറിപ്പുകള്‍ നല്‍കല്‍ എന്നിവയും ഇതിന്‍െറ ഭാഗമായി നടന്നുവരുന്നു. ചെറുവത്തൂര്‍ ബി.ആര്‍.സിയില്‍ ഹോസ്ദുര്‍ഗ് ബി.പി.ഒ വി. മധുസൂദനന്‍, ട്രെയിനര്‍മാരായ പി.വി. വിനോദ്കുമാര്‍, പി. രാജഗോപാലന്‍, ഷൈജു ബിരിക്കുളം എന്നിവരാണ് അധ്യാപകര്‍ക്ക് ക്ളാസെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.