കാഞ്ഞങ്ങാട്: ഹരിത കേരളം പദ്ധതിയുടെ നാടെങ്ങും ശുചീകരണ, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭ കാരാട്ട് വയല്‍ കൃഷിയോഗ്യമാക്കുന്ന പദ്ധതി ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, വൈസ് ചെയര്‍പേഴ്സന്‍ എം. സുലൈഖ, നഗരസഭ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് സ്കൂള്‍ വിദ്യാര്‍ഥികളുടെയും കുടുംബശ്രീ, എന്‍.എസ്.എസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തോട് ശുചീകരിച്ചു. ശുചീകരണം ജില്ല കലക്ടര്‍ ഉദ്ഘാടനം ചെയ്തു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ അരയാല്‍തറയില്‍ തരിശുനിലം കൃഷിയോഗ്യമാക്കല്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജാനകി, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശകുന്തള എന്നിവര്‍ സംബന്ധിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തരിശായിക്കിടന്ന നെല്‍വയലില്‍ കലക്ടര്‍ വിത്ത് വിതച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്‍റ് ശകുന്തള കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭതല ഉദ്ഘാടനം കാസര്‍കോട് ജി.യു.പി സ്കൂള്‍ കിണര്‍ വൃത്തിയാക്കി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍െറയും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍െറയും ശുചീകരണ പ്രവര്‍ത്തനവും മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ കോഴിവളര്‍ത്തല്‍ പദ്ധതിയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം ഉപ്പള ടൗണും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തി പി.ബി. അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്തിലെ തടയണ നിര്‍മാണവും ബി.ആര്‍.ഡി.സി പ്രദേശത്ത് മരം വെച്ചുപിടിപ്പിക്കലും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പെരിയയില്‍ സംഘടിപ്പിച്ച പച്ചക്കറി വിത്ത് വിതരണവും കൃഷി സെമിനാറും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍െറ പ്ളാസ്റ്റിക് ഹര്‍ത്താല്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ ടൗണ്‍ ശുചീകരണവും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലപ്പില്‍ കുളം വൃത്തിയാക്കലും എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍തോറും ജലസ്രോതസ്സുകള്‍ ശുചീകരിച്ചു. എട്ട് ഗ്രാമപഞ്ചായത്തുകളില്‍ 25 മഴവെള്ള സംഭരണികള്‍ ഉപയോഗ്യമാക്കുന്നതിന് പ്രവര്‍ത്തനം തുടങ്ങി. തടയണകളുടെ നിര്‍മാണം ആരംഭിച്ചു. 350 ചെറുകുളങ്ങള്‍ ശുചീകരണം തുടങ്ങി. തരിശുനിലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ കൃഷിയിറക്കുന്നുണ്ട്. ബേക്കല്‍ കോട്ടയുടെ സമീപത്തെ ഒഴുക്കു നിലച്ച തോട് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും പരവനടുക്കം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ്, എന്‍.എസ്.എസ്, ഫോറസ്ട്രി ക്ളബ് വിദ്യാര്‍ഥികളും ഹരിതകേരളം മിഷന്‍െറ ഭാഗമായി പെരുമ്പള-തലക്ളായി തണ്ണീര്‍ത്തടം ശുചീകരിച്ചു. ഹരിത മുദ്രാഗീതങ്ങളേന്തിയ ജാഥയും കുളം ജലസംരക്ഷണ ചങ്ങലയും നടന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. കെ.എ. അഹമ്മദ് ശരീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് അംഗം രേണുകാ ഭാസ്കരന്‍, ഹെഡ്മാസ്റ്റര്‍ വി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വി.വി. ഷീജമോള്‍, സീനിയര്‍ സൂപ്രണ്ട് കെ.പി. നന്ദിനി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്.എന്‍. രാജേഷ്, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ വി. പ്രണാബ്കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എസ്. ഭാവന എന്നിവര്‍ സംസാരിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി. വിനു സ്വാഗതവും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍.വി. സത്യന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് പീപ്പ്ള്‍സ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ജലസംഭരണികള്‍ വൃത്തിയാക്കി. എ.ഡി.എം കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഫോറം സെക്രട്ടറി പി. വിജയന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍: ‘ഹരിതകേരളം’ പദ്ധതിയുടെ ഭാഗമായി അജാനൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ലയണ്‍സ് ക്ളബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്കൂളില്‍ ശുചിത്വ പ്രവര്‍ത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഹമീദ് ചേരക്കാടത്ത് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ളബ് പ്രസിഡന്‍റ് ഖാലിദ് സി. പാലക്കി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വിലാസിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജാനൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശന്‍, പി.ടി.എ പ്രസിഡന്‍റ് സി.എച്ച്. ബഷീര്‍, അന്‍വര്‍ ഹസന്‍, സി.എം. കുഞ്ഞബ്ദുല്ല, എസ്.കെ. കുട്ടന്‍, അഹമദ് ബെസ്റ്റോ, പി.പി. കുഞ്ഞബ്ദുല്ല, പാറക്കാട് മുഹമ്മദ്, പി.എം. അബ്ദുന്നാസര്‍, സി.പി. സുബൈര്‍, ശുക്കൂര്‍ ബെസ്റ്റോ, ബഷീര്‍ കുശാല്‍, ഹംസ പാലക്കി, അഷറഫ് കൊളവയല്‍, പി.കെ. കണ്ണന്‍, പി.എം. ഫൈസല്‍, പി.വി. സൈദു, കെ.എം.കെ. മുനീര്‍, ഹാറൂന്‍ ചിത്താരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.